
‘കോട്ടയത്തുണ്ടായിട്ടും മുഖ്യമന്ത്രി ബിന്ദുവിന്റെ കുടുംബത്തെ കണ്ടില്ല’; വീടു നിർമാണം പൂർത്തിയാക്കാൻ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ 5 ലക്ഷം നൽകും
കോട്ടയം ∙ മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ. ബിന്ദുവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു ചാണ്ടി ഉമ്മൻ ഇക്കാര്യം പറഞ്ഞത്.
ബിന്ദുവിന്റെ വീടു നിർമാണം പൂർത്തിയാക്കാനുള്ള 5 ലക്ഷം രൂപ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നൽകുമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം.
ബിന്ദുവിന്റെ കുടുംബത്തിനു കുറഞ്ഞത് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്നായിരുന്നു ചാണ്ടി ഉമ്മനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, സംസ്കാര ചടങ്ങിന്റെ ചെലവിനു 50,000 രൂപ ഇന്ന് നൽകുമെന്നായിരുന്നു മന്ത്രി വാസവൻ പറഞ്ഞത്.
ബാക്കി ധനസഹായം പിന്നാലെ നൽകുമെന്നും വാസവൻ പറഞ്ഞു. മന്ത്രിക്ക് വീഴ്ചയുണ്ടായെന്ന് സമ്മതിക്കാതിരിക്കാന്‍ സാധിക്കില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഏതെങ്കിലുമൊരു വിദേശരാജ്യത്താണ് ഇത് സംഭവിച്ചതെങ്കില്‍ എന്തായിരിക്കും അവിടുത്തെ നിയമം നിഷ്കര്‍ഷിക്കുക.
ഇനി ഒരാള്‍ക്കും ഇത് സംഭവിക്കരുത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി കാത്തിരിക്കേണ്ടിയിരുന്നില്ല.
പഴയത് പൊളിക്കാമായിരുന്നു. വി.എന്‍.
വാസവന്റെ ഉത്തരവാദിത്തം കുറച്ചുകാണാന്‍ സാധിക്കില്ല. മുഖ്യമന്ത്രി ഇന്നലെ കോട്ടയത്തുണ്ടായിരുന്നു.
കുടുംബത്തെ കാണാന്‍ ശ്രമിച്ചില്ല. ഒരു സിപിഎം നേതാവ് പോലും സംഭവസ്ഥലത്ത് പോയില്ല.
കുടുംബത്തെ കയ്യൊഴിയാന്‍ സമ്മതിക്കില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]