

എൽഡിഎഫ് നേതാക്കൾ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു, വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ബിജെപിയിൽ എത്തുമെന്ന് ബിജെപി നേതൃത്വം
കോട്ടയം: എൽഡിഎഫ് നേതാക്കൾ ബിജെപിയിലേക്ക്. സിപിഎം, ഡിവൈ എഫ് ഐ നേതാക്കളാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.
ആർപ്പൂക്കര സി.പി.എം മുൻ ലോക്കൽ സെക്രട്ടറി ശിവൻ പി വി, ഡി വൈ എഫ് ഐ പഞ്ചായത്ത് യൂണിറ്റ് സെക്രട്ടറി അഭിജിത് മോഹൻ എന്നിവരാണ് ബിജെപിയുടെ ഭാഗമായത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ കോട്ടയത്ത് നടന്ന ജില്ലാ നേതൃയോഗത്തിൽ ഇവരെ ഷാൾ അണിയിച്ചു സ്വീകരിച്ചു.
‘ഇത് ഒരു തുടക്കം മാത്രമാണ്. വരും ദിവസങ്ങളിൽ ഇടതുമുന്നണിയിൽ നിന്നും കൂടുതൽ നേതാക്കളും പ്രവർത്തകരും ബിജെപിയിൽ എത്തുമെന്ന്’ ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പോടെ ജില്ലയിൽ എൻഡിഎക്ക് അനുകൂലമായ അന്തരീഷം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.
തെരഞ്ഞെടുപ്പിന് ഇടയിൽ യുഡിഎഫ് ജില്ലാ കൺവീനർ സജി മഞ്ഞക്കടമ്പിൽ സ്ഥാനം രാജിവച്ച് എൻഡിഎയുടെ ഭാഗമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]