
മലപ്പട്ടത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കാൻ കോൺഗ്രസ്; വെള്ളിയാഴ്ച കെപിസിസി പ്രസിഡന്റ് അനാച്ഛാദനം ചെയ്യും
കണ്ണൂർ ∙ മലപ്പട്ടത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കാൻ കോൺഗ്രസ്. അടുവാപ്പുറത്ത് ഗാന്ധി സ്തൂപം നശിപ്പിച്ചതിനു പകരമായാണ് കെപിസിസി നേരിട്ട് മലപ്പട്ടം അങ്ങാടിയിൽ ഗാന്ധി സ്തൂപം സ്ഥാപിക്കുന്നത്.
വെള്ളിയാഴ്ച കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഗാന്ധി സ്തൂപം അനാച്ഛാദനം ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.
മലപ്പട്ടം സർക്കാർ സ്കൂൾ പരിസരത്തുനിന്ന് ആരംഭിക്കുന്ന ഗാന്ധിയാത്രയ്ക്ക് ശേഷമായിരിക്കും സ്തൂപം അനാച്ഛാദനം. കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി.
വിഷ്ണുനാഥ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
അടുവാപ്പുറത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ സ്ഥലത്ത് സ്ഥാപിച്ച ഗാന്ധി പ്രതിമ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് മലപ്പട്ടം അങ്ങാടിയിൽ സംഘർഷത്തിൽ കലാശിച്ചിരുന്നു.
തുടർന്ന് സിപിഎം നടത്തിയ പ്രതിഷേധ യോഗത്തിൽ, സനീഷിന്റെ അടുക്കളയിൽ പോലും ഗാന്ധി പ്രതിമ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഇതോടെയാണ് വിഷയം കെപിസിസി ഏറ്റെടുത്തത്.
കെപിസിസിയുടെ നേതൃത്വത്തിൽ മലപ്പട്ടത്ത് ഗാന്ധിപ്രതിമ സ്ഥാപിക്കുമെന്ന് കെ.സുധാകരൻ പ്രഖ്യാപിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]