
വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. 17 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറ്റം. 2 സീറ്റുമായി എൻഡിഎ 1 സീറ്റുമായി എൽഡിഎഫ്. 1995 വോട്ടുകളുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുന്നിൽ.
തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി 22,302 വോട്ടുകൾക്ക് മുന്നിലാണ്. ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണൻ മാത്രമാണ് 7629 വോട്ടുമായി മുന്നിലുള്ളത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് 60,000 കടന്നു. വടകരയിൽ ഷാഫി പറമ്പിലിന്റെ ലീഡ് 18000 കടന്നു.
ആലപ്പുഴയിൽ കെസി വേണുഗോപാൽ മുന്നിട്ട് നിൽക്കുന്നു. കണ്ണൂരിൽ കെ സുധാകരൻ മുന്നിലാണ്. ഇടുക്കിയിൽ ആദ്യസൂചനകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വളരെ മുന്നിലാണ്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ മുന്നിലാണ്. കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ മുന്നിട്ട് നിൽക്കുകയാണ്. വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മുന്നിട്ട് നിൽക്കുന്നു. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് മുന്നിലാണ്.
Read Also:
കാസർഗോഡ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ മുന്നിലാണ്. കോഴിക്കോട്ട് എം കെ രാഘവൻ മുന്നിലാണ്. പത്തനംതിട്ടയിൽ ആന്റോ ആന്റണി മുന്നിലാണ്. ആറ്റിങ്ങലിൽ അടൂർ പ്രകാശ് മുന്നിട്ട് നിൽക്കുന്നു. ചാലക്കുടിയിൽ ബെന്നി ബെഹ്നാൻ മുന്നിട്ട് നിൽക്കുന്നു. കോട്ടയത്ത് തോമസ് ചാഴിക്കാടൻ മുന്നിലാണ്. പാലക്കാട് വികെ ശ്രീകണ്ഠൻ മുന്നിലാണ്. ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ മുന്നിലാണ്. പൊന്നാനിയിൽ യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനി മുന്നിലാണ്.
അതേസമയം ഉത്തർപ്രദേശിലെ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബി.ജെ.പി പിന്നിൽ. രാംമന്ദിർ ഉൾക്കൊള്ളുന്ന ഫൈസാബാദ് മണ്ഡലത്തിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സ്ഥാനാർഥി ലല്ലു സിങ്ങാണ് ബി.ജെ.പിയുടെ സ്ഥാനാർഥി. വോട്ടെണ്ണൽ ഒന്നരമണിക്കൂറോളം പിന്നിടുമ്പോൾ ലല്ലു സിങ് പിന്നിലാണ്. എസ്.പി സ്ഥാനാർഥി അവദേശ് പ്രസാദാണ് ഇവിടെ മുന്നിലുള്ളത്.ഒമ്പതു തവണ എംഎൽഎയായ അവദേശ് പ്രസാദ് 4951 വോട്ടുകൾക്കാണ് മുന്നിലുള്ളത്. 4269 വോട്ടുകളാണ് ലല്ലു സിങ്ങിനുള്ളത്.
Story Highlights : Loksabha Election Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]