
24 ന്യൂസ് അതിരപ്പള്ളി റിപ്പോര്‍ട്ടര്‍ റൂബിന് ലാലിനെ നിയമവിരുദ്ധമായി അറസ്റ്റു ചെയ്ത അതിരപ്പിള്ളി എസ്എച്ച്ഒ ആന്‍ഡ്രിക് ഗ്രോമിക്കിനെ സസ്പെന്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് റൂബിന് ലാലിന്റെ അമ്മ സമരത്തില്‍. എസ്എച്ച്ഒ പൊലീസ് സേനക്ക് നാണക്കേടുണ്ടാക്കി എന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും സസ്പെന്റ് ചെയ്യാത്തതിനെതിരെ ചാലക്കുടി ജനകീയ കൂട്ടായ്മ അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷന് 50 മീറ്റര്‍ മുമ്പ് ബാരിക്കേഡ് വെച്ച് തടഞ്ഞു. (24 Reporter Rubin Lal’s mother protest against Athirappally SHO)
പോത്തുപാറ ആദിവാസി ഊരിലെ ജോസ് മൂപ്പന്, മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയി കൈതാരം, വര്‍ക്കിങ് ജര്ണലിസ്ററ്സ് യൂണിയന് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന് , സമത സാമൂഹ്യ മാധ്യമ കൂട്ടായ്മ ജനറല്‍ സെക്രട്ടറി ഷാജിലാല്‍ കെ വി, സിസ്റ്റര്‍ റോസ് ആന്റോ, ടെന്‍സണ്‍ വി എം, ഡോ.വടക്കേടത്ത് പത്മനാഭന്, എഎപി ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല സെക്രട്ടറി സരസ്വതി വലപ്പാട്, ജയപ്രകാശ് ഒളരി, ജിയോ ജോയി അതിരപ്പിള്ളി, ജോബിള്‍ വടാശ്ശേരി, സുരേന്ദ്രന് സി എസ്, ബാബു നമ്പാടന് എന്നിവര്‍ സംസാരിച്ചു.പി കെ കിട്ടന് ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ.കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു.
Story Highlights : 24 Reporter Rubin Lal’s mother protest against Athirappally SHO
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]