

‘ആ കാർ ഞാനിങ്ങ് എടുക്കുവാ’…! തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇത് ബൈജു പറയുമോ അതോ സുനി പറയുമോ? ചായക്കടയിൽ തിരഞ്ഞെടുപ്പ് ചർച്ച മൂത്തപ്പോൾ കാറുകൊണ്ട് പന്തയം വെച്ച് ബിജെപിയും കോൺഗ്രസും
ചാവക്കാട്: ‘ആ കാർ ഞാനിങ്ങ് എടുക്കുവാ’ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബൈജു പറയുമോ അതോ സുനി പറയുമോ?
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ ആരു ജയിക്കുമെന്ന ആകാംഷ നിലനിൽക്കേ കാറുകൊണ്ടൊരു പന്തയം വച്ചിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകൻ ബൈജു തെക്കനും ബിജെപി പ്രവർത്തകൻ ചില്ലി സുനിയും.
സുരേഷ് ഗോപി ജയിച്ചാൽ ബൈജുവിന്റെ വാഗ്നർ കാർ ചില്ലി സുനിക്കും മുരളീധരൻ ജയിച്ചാൽ ചില്ലി സുനിയുടെ സ്വിഫ്റ്റ് ഡിസയർ കാർ ബൈജുവിനും നൽകും. മണത്തല ചാപ്പറമ്പിൽ ചായക്കടയിൽ രാഷ്ട്രീയം സംസാരിച്ചുകൊണ്ടിരിക്കെയാണു നാട്ടുകാരായ ഇരുവരും പന്തയത്തിലെത്തിയത്.
മണത്തല നാഗയക്ഷി ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കു മുന്നിൽ നിന്നു ഇരുവരും പന്തയം ഉറപ്പിച്ചു. സാക്ഷികളായി സുഹൃത്തുക്കളും ഉണ്ടായിരുന്നു.
വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. 25,000 വോട്ടിനു മുകളിൽ മുരളീധരന് ഭൂരിപക്ഷം ഉണ്ടാകുമെന്ന് ബൈജു ഉറപ്പിക്കുമ്പോൾ സുരേഷ് ഗോപിയുടെ ജയം സുനിശ്ചിതമാണെന്ന് ചില്ലി സുനിയും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]