
തിരുവനന്തപുരം:മഹാത്മജിയുടെ കണ്ണട എടുത്ത് പ്രദർശിപ്പിച്ചാൽ മാത്രം അദ്ദേഹത്തിന്രെ മൂല്യം എന്തെന്ന് അറിയാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗം ഡോ.ശശി തരൂർ എം.പി പറഞ്ഞു.രാഷ്ട്രപിതാവായ മഹാത്മജിയെ ഇകഴ്ത്തി കാണിച്ച നരേന്ദ്ര മോഡിയുടെ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് കെ.പി.സി.സി ഗാന്ധിദർശൻ സമിതി പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ “മഹാത്മജിയുടെ ആത്മകഥ” നരേന്ദ്ര മോഡിക്ക് അയച്ചുകൊടുക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ കാലം മുതൽക്കു തന്നെ ലോകാരാധ്യനായി മാറിയ മഹാത്മജിയെ പഠിക്കാൻ ആർ.എസ്.എസ് ശാഖയിൽ നിന്ന് മാത്രം ശിക്ഷണം നേടിയ നരേന്ദ്ര മോഡി എന്ന ആർ.എസ്.എസ് കാരന് ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഈ പരാമർശം കൊണ്ട് ലോകജനത മനസിലാക്കുന്നത്.
ഭാരതത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന അദ്ദേഹം ഇതു വഴി ഭാരതീയരെ ഒന്നടങ്കം അപമാനിക്കുകയാണ് ചെയ്തത്.എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജിയെ ഇനിയെങ്കിലും നരേന്ദ്ര മോഡി പഠിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് മഹാത്മജിയുടെ ആത്മകഥ അദ്ദേഹത്തിന് അയച്ചു കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Last Updated Jun 3, 2024, 3:51 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]