
കൊച്ചി: ഇൻസ്റ്റഗ്രാമിൽ അത്യാവശ്യം ഫോളോവേഴ്സുള്ള പത്തനംതിട്ട സ്വദേശിയായ ഡോക്ടർ കാർത്തിക പ്രദീപ് ഇന്നലെ അറസ്റ്റിലായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലായിരുന്നു അറസ്റ്റ്. പറ്റിച്ച് ജീവിക്കുന്നെങ്കില്‍ അത് തന്റെ മിടുക്കാണെന്നാണ് കാർത്തിക പറയുന്ന ഓഡിയോ പുറത്തുവന്നു. ജോലിക്കായി പണം
നല്കിയ ആള് ആ തുക തിരികെ ആവശ്യപ്പെട്ടപ്പോഴായിരുന്നു കാര്‍ത്തികയുടെ വിചിത്രമായ മറുപടി. കാര്‍ത്തികയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാൻ പൊലീസ് തീരുമാനിച്ചു.
“അതേ ഞാൻ പറ്റിക്കാൻ വേണ്ടിയിട്ടാണ്. എന്തേ താൻ കൂടുന്നുണ്ടോ? വായോ ഞാൻ സ്ഥലം പറഞ്ഞുതരാം. ഞാൻ പ്രതികരിച്ചില്ലാന്ന് കരുതി മെക്കിട്ട് കേറാൻ വരരുത്. അതവനാണേലും പറയാനുള്ളത് പറയും. തന്റെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ടല്ലല്ലോ ഞാൻ ജീവിക്കുന്നത്”- കൊച്ചി സ്വദേശിക്ക് കാര്‍ത്തിക നല്കിയ മറുപടിയാണിത്. യുകെയിലേക്കും ഓസ്ട്രേലിയയിലേക്കുമെല്ലാം ജോലി വാഗ്ദാനം ചെയ്തായിരുന്നു വിവിധയാളുകളില്‍ നിന്നായി ഏതാണ്ട് മുപ്പത് ലക്ഷം രൂപയിലേറെ രൂപ കാര്‍ത്തിക തട്ടിയെടുത്തത്.
പണം തിരികെ ആവശ്യപ്പെടുന്നവരോട് രോഷത്തോടെയായിരുന്നു കാര്‍ത്തികയുടെ പെരുമാറ്റമെന്ന് കൂടി വ്യക്തമാക്കുന്നതാണ് പുറത്തു വന്ന ഓഡിയോ സംഭാഷണം- “അതേ എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയുള്ളൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായിട്ട് നീയൊക്കെ നിന്നു തരുന്നത് എന്തിനാണ്?”
യുക്രൈനില്‍ നിന്ന് എംബിബിഎസ് പാസായെന്ന കാര്‍ത്തികയുടെ അവകാശവാദം തെറ്റാണെന്ന പ്രചാരണം ശക്തമാണെങ്കിലും ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതേപറ്റി അടക്കം അന്വേഷണം പിന്നീട് നടത്തുമെന്നാണ് പൊലീസ് വിശദീകരണം. തട്ടിപ്പ് കേസില്‍ നിലവില്‍ കാര്‍ത്തിക മാത്രമാണ് പ്രതി. തട്ടിയെടുത്ത പണം എന്തു ചെയ്തു എന്നതിലടക്കം വ്യക്തത വരുത്താന്‍ കാര്‍ത്തികയെ വീണ്ടും ചോദ്യംചെയ്യും. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ കോടതിയില്‍ നല്‍കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]