
‘തിരിച്ചടി ഒന്നിൽ നിൽക്കില്ല; വലിയ പ്രത്യാഘാതമുണ്ടാകും, ഞങ്ങൾക്കൊപ്പം യുഎസും ചേരും’
ടെൽ അവീവ്∙ യെമനിലെ ഹൂതി വിമതർക്കുള്ള തിരിച്ചടി ഒന്നിൽ നിൽക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹൂതികൾ ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ മറുപടി.
‘‘ഹൂതികളുടെ ആക്രമണത്തിനുള്ള മറുപടി ഒറ്റത്തവണ നൽകി അവസാനിപ്പിക്കുന്ന രീതിയിൽ ഉള്ളതാവില്ല. വലിയ പ്രത്യാഘാതമുണ്ടാകും.
ഞങ്ങൾ അവർക്കെതിരെ നടപടിയെടുത്തു കൊണ്ടിരിക്കുകയാണ്. നേരത്തെയും അതു ചെയ്തിട്ടുണ്ട്.
ഇനിയും ചെയ്യും. എല്ലാ വിശദാംശങ്ങളും ഇപ്പോൾ പറയാനാവില്ല.
ഞങ്ങൾക്കൊപ്പം ചേർന്ന് യുഎസും അവർക്കെതിരെ നടപടി എടുക്കുന്നുണ്ട്. തിരിച്ചടി ഒന്നിൽ നിൽക്കില്ല’’– എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ നെതന്യാഹു പറഞ്ഞു.
ഏഴിരട്ടി ശക്തിയിൽ ഇസ്രയേൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സും നേരത്തെ പ്രതികരിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് വിമാനത്താവളത്തിൽ ആക്രമണമുണ്ടായത്.
ബെൻ ഗുറിയോൺ വിമാനത്താവളത്തിന്റെ മൂന്നാം ടെർമിനലിന് 75 മീറ്റർ മാത്രം അകലെയാണ് മിസൈൽ പതിച്ചത്. മിസൈൽ പതിച്ച സ്ഥലത്ത് 25 മീറ്ററോളം ആഴത്തിൽ ഗർത്തം രൂപപ്പെട്ടിരുന്നു.
മിസൈലിനെ തകർക്കാൻ ഇസ്രയേൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആരോ പ്രതിരോധ സംവിധാനവും യുഎസ് നിർമിത ഥാട് സംവിധാനവും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എട്ടുപേർക്കാണ് സംഭവത്തിൽ പരുക്കേറ്റത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]