
ചില സിനിമകൾ അങ്ങനെയാണ്, അപ്രതീക്ഷിതമായിട്ടാകും പ്രേക്ഷക മനസിൽ ആഴത്തിൽ ഇടംപിടിക്കുക. അതിലൂടെ തന്നെയാണ് മൗത്ത് പബ്ലിസിറ്റി അടക്കമുള്ള കാര്യങ്ങൾ ആ സിനിമയ്ക്ക് ലഭിക്കുന്നതും. ഒരിടവേളയ്ക്ക് ശേഷം അത്തരമൊരു സിനിമ മലയാളത്തിന് ലഭിച്ചിരിക്കുകയാണ്. തുടരും. മലയാളത്തിന്റെ മോഹൻലാൽ ഷൺമുഖൻ എന്ന കഥാപാത്രമായി നിറഞ്ഞാടിയ ചിത്രം. റിലീസ് ദിനം മുതൽ മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
തുടരുവിലെ മോഹൻലാലിന്റെ ജനൽ വഴിയുള്ളൊരു ചാട്ടമാണത്. അതുവരെ ഒരൊഴുക്കിൽ പോയി കൊണ്ടിരുന്ന പ്രേക്ഷകരെ സീറ്റിൽ നിന്നും എഴുന്നേൽപ്പിച്ച് ആർപ്പുവിളിപ്പി സീൻ. ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ എങ്ങും തരംഗമാണ്. ഇന്ന് സിനിമയുടെ സക്സസ് ടീസറിൽ ആ രംഗം കണ്ടതോടെ വീണ്ടും ആവേശത്തിരയിലാണ് ആരാധകർ. ഒപ്പം 38 വർഷം മുൻപുള്ള മോഹൻലാലിന്റെ ഒരു ചാട്ടവും വൈറലാകുന്നുണ്ട്.
1987ൽ റിലീസ് ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ചാട്ടമാണിത്. അന്ന് പടിക്കെട്ടുകളിൽ നിന്നായിരുന്നു ലാൽ ചാടിയിരുന്നതെങ്കിൽ ഇന്ന് ജനലിലൂടെയാണ്. 38 വർഷത്തിനിപ്പുറവും ഫ്ളക്സിബിളായി ആ സീനുകൾ ചെയ്ത മോഹൻലാലിനെ വാക്കുകൾക്കതീതമായി പ്രകീർത്തിക്കുന്നുമുണ്ട് ആരാധകർ. ’38 വർഷത്തെ ഗ്യാപ്പ്, രണ്ട് സിനിമകൾ, പക്ഷേ ഒരേയൊരു മോഹൻലാൽ’, എന്ന് കുറിച്ചാണ് ആരാധകർ ഫോട്ടോ ഷെയർ ചെയ്യുന്നത്.
(1987) (2025)
38 Years gap b/w these 2 pics 😯❤️🔥
അന്നും ഇന്നും മോഹൻലാൽ തുടരും…— AB George (@AbGeorge_)
‘കൊടൂര ഐറ്റമായ ഒറ്റക്കൊമ്പന്റെ ചാട്ടം, ഈയൊരു തിരിച്ചുവരവിനാണ് കാത്തിരുന്നത്, തിയേറ്റർ പൂരപ്പറമ്പായ സീൻ, അപ്രതീക്ഷിതമായി കിട്ടിയ സീൻ..തീയേറ്റർ കത്തിയ നിമിഷം, ആ ചാട്ടം കാണുമ്പോൾ ഇപ്പോഴും രോമാഞ്ചിഫിക്കേഷൻ’, എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ. അതേസമയം, 100 കോടി ക്ലബ്ബിൽ ഇടം നേടി മുന്നേറുന്ന തുടരും വൈകാതെ കേരളത്തിൽ മാത്രം മികച്ചൊരു തുക തന്നെ നേടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]