
തീപിടിത്തത്തിനു പിന്നിൽ ബാറ്ററിയിലെ ഇന്റേണൽ ഷോർട്ടേജ്, കത്തിനശിച്ചത് 34 എണ്ണം: പ്രാഥമിക റിപ്പോർട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ അത്യാഹിത വിഭാഗത്തിൽ പുക പടർന്നത് ബാറ്ററിയിലെ ഇന്റേർണൽ ഷോർട്ടേജ് മൂലം സിപിയു യൂണിറ്റിൽ തീപിടിച്ചതുകൊണ്ടാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ബാറ്ററി സൂക്ഷിച്ച മുറിയിൽനിന്നാണു കെട്ടിടത്തിൽ പുക നിറഞ്ഞത്. യൂണിറ്റിലെ ഒരു ബാറ്ററി ചൂടായി വീർത്തതാണ് ഷോർട്ടേജിനു കാരണം. ഇതു പൊട്ടിത്തെറിക്കുകയും തീ മറ്റു ബാറ്ററികളിലേക്ക് പടർന്ന് അവയും പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരത്തിൽ 34 ലെഡ് ആസിഡ് ബാറ്ററികളാണ് കത്തിനശിച്ചത്.
മറ്റിടങ്ങളിലേക്കു തീ വ്യാപിച്ചിരുന്നില്ല. ജില്ലാ ഫൊറൻസിക് വിഭാഗവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും ചേർന്നാണ് പരിശോധന നടത്തുന്നത്. പ്രാഥമിക റിപ്പോർട്ട് സർക്കാരിനു കൈമാറി. പരിശോധനകൾ തുടരുമെന്നാണ് വിവരം.
ചികിത്സാ സേവനങ്ങളും സൗകര്യങ്ങളും പുനഃസ്ഥാപിക്കാനുള്ള നടപടികളിലാണ് ആശുപത്രി. നിലവിൽ താൽക്കാലിക സജീകരണങ്ങൾക്കുള്ള നടപടികൾ പൂർത്തിയായി. പഴയ കാഷ്വാലിറ്റി ബ്ലോക്കിൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിലെ വൈദ്യുതിയും പുനഃസ്ഥാപിച്ചിട്ടുണ്ട്.