
തമിഴ്നാട്ടിൽ ഡിഎംകെയ്ക്കെതിരെ ‘മെഗാ സഖ്യം’; എടപ്പാടി പളനിസാമി മുഖ്യമന്ത്രി സ്ഥാനാർഥി
ചെന്നൈ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം അംഗീകരിച്ച അണ്ണാഡിഎംകെ നിർവാഹക സമിതി, പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തീരുമാനിച്ചു.
‘പൊതു എതിരാളി’യായ ഡിഎംകെയെ പരാജയപ്പെടുത്താൻ സമാന ചിന്താഗതിക്കാരായ പാർട്ടികൾ മുന്നണി രൂപീകരിക്കുകയാണെന്ന് കമ്മിറ്റി പറഞ്ഞു.
ഡിഎംകെ വിരുദ്ധവോട്ടുകൾ വിഭജിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ‘മെഗാ സഖ്യം’ രൂപീകരിക്കാനുള്ള പളനിസാമിയുടെ ശ്രമങ്ങളെ സമിതി അഭിനന്ദിച്ചു. പൊതു സെൻസസിനൊപ്പം ജാതി സെൻസസ് നടത്താനുള്ള കേന്ദ്ര നീക്കത്തെ പാർട്ടി സ്വാഗതം ചെയ്തു.
പളനിസാമിയുമായി തെറ്റിയെന്നു പ്രചാരമുണ്ടായ മുൻ മന്ത്രി കെ.എ.സെങ്കോട്ടയ്യനും ചടങ്ങിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]