
സ്വത്തില്ലാത്തതിനാൽ വിവാഹം നടന്നില്ല, പണം സമ്പാദിക്കാൻ മലയാളി വ്യവസായിയെ കൊന്നു; 5 കർണാടക സ്വദേശികൾ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇരിട്ടി ∙ കണ്ണൂർ കൊയിലി ആശുപത്രിയുടെ പാർട്നറും തോട്ടം ഉടമയുമായ പ്രദീപ് കൊയിലിയുടെ ബന്ധപ്പെട്ട് കർണാടക സ്വദേശികളായ 5 പേരെ ഗോണിക്കുപ്പ അറസ്റ്റ് ചെയ്തു. പൊന്നമ്പേട്ട മുഗുട്ടേരിയിലെ എൻ.എസ്.അനിൽ (25), സോംവാർപേട്ട അല്ലൂർക്കാട്ടെ ദീപക് (ദീപു –21), സോംവാർപേട്ട നെരുഗലെ സ്റ്റീഫൻ ഡിസൂസ (26), സോംവാർപേട്ട ഹിതലമക്കി എച്ച്.എം.കാർത്തിക് (27), പൊന്നമ്പേട്ട നല്ലൂരിലെ ടി.എസ്.ഹരീഷ് (29) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് രണ്ടു ബൈക്കുകൾ, ഇവിടെനിന്നു കളവു ചെയ്ത 13,03,000 രൂപ, കൊല്ലപ്പെട്ട പ്രദീപിന്റേതടക്കം മൂന്ന് മൊബൈൽ ഫോണുകൾ, പ്രദീപിന്റെ സ്വത്തിന്റെ രേഖകൾ എന്നിവ കണ്ടെടുത്തു. കേസിലെ ഒന്നാംപ്രതി അനിൽ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും ജോലിയും സ്വത്തുമില്ലാത്തതിനാൽ പെൺകുട്ടിയുടെ കുടുംബം വിവാഹാലോചന നിരസിച്ചു. ഇതിനെത്തുടർന്ന് പെട്ടെന്ന് പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പെട്ടെന്ന് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഹാസൻ, പൊന്നമ്പേട്ട എന്നിവിടങ്ങളിൽ ഭൂമിയിൽ നിധിയുണ്ടെന്ന് പറഞ്ഞ് പലരെയും ഇവർ കബളിപ്പിച്ചതായും അന്വേഷണസംഘം കണ്ടെത്തി.
ഗോണിക്കുപ്പയിലെ ഒരു അവിവാഹിതയെയും ഒറ്റയ്ക്ക് താമസിക്കുന്നവരെയും ധാരാളം സ്വത്തുള്ളവരെയും സൗഹൃദം നടിച്ച് കബളിപ്പിച്ചിട്ടുണ്ട്. പ്രദീപ് കൊയിലി അവിവാഹിതനാണെന്നും ധാരാളം സ്വത്തിന്റെ ഉടമയാണെന്നും അറിഞ്ഞതോടെയാണ് ഇദ്ദേഹത്തെ ഭൂമി വാങ്ങാനെന്നു പറഞ്ഞ് പരിചയപ്പെട്ടത്. സ്വത്തിനു വിലപറയുകയും ഒരു ലക്ഷം രൂപ നൽകുകയും ചെയ്തു. കുടകിലെ ഗോണിക്കുപ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി ഷെട്ടിഗേരിയിലെ പ്രദീപിന്റെ കാപ്പിത്തോട്ടത്തിൽ കഴിഞ്ഞ മാസം 23നാണ് പ്രദീപിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
വിരാജ്പേട്ട സബ് ഡിവിഷൻ ഡിഎസ്പി എസ്.മഹേഷ്കുമാർ, ഗോണിക്കുപ്പ സർക്കിൾ സിപിഐമാരായ ശിവരാജ് മുധോൾ, അനൂപ് മടപ്പാപ്പി, ഗോണിക്കൊപ്പ സ്റ്റേഷൻ പിഎസ്ഐ പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.