
കൊൽക്കത്ത: കഴഞ്ഞ ഐ.പി.എൽ മെഗാലേലത്തിൽ ആദ്യ ഘട്ടത്തിൽ ആരും വാങ്ങാത്ത അജിങ്കൃ രഹാനെയെ ക്യാപ്ടനായി പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസണിൽ ടീമിനെ ചാമ്പ്യന്മാരാക്കിയ ശ്രേയസ് അയ്യർ ടീം വിട്ടതിനെ തുടർന്നാണ് കൊൽക്കത്തയ്ക്ക് പുതിയ നായകനെ തേടേണ്ടി വന്നത്. മുംബയ്ക്കായി സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഉൾപ്പെടെ ആഭ്യന്തര ക്രിക്കറ്റിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് 36കാരനായ രഹാനെയെ ക്യാപ്ടനാക്കാൻ കൊൽക്കത്തയുടെ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.
മെഗാ ലേലത്തിൽ ആദ്യം ആരും വാങ്ങാനില്ലാതിരുന്ന രഹാനെയെ ആക്സിലറേറ്റഡ് ലേലത്തിലാണ് അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയത്. മെഗാലേലത്തിൽ 23.5 കോടി രൂപ മുടക്കി നിലനറുത്തിയ വെങ്കിടേഷ് അയ്യരേയും ക്യാപ്ടൻ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും ഒടുവിൽ രഹാനെയുടെ പരിചയ സമ്പത്തിൽ തന്നെ കൊൽക്കത്ത വിശ്വസിക്കുകയായിരുന്നു. വെങ്കിടേഷാണ് കൊൽക്കത്തയുടെ വൈസ് ക്യാപ്ടൻ.
നായകൻ
3- അജിങ്ക്യ രഹാനെ നായകനാകുന്ന മൂന്നാമത്തെ ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നേരത്തേ റൈസിംഗ് പൂനെ സൂപ്പർ ജയ്ന്റ്സ്,രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളുടേയും ക്യാപ്ടൻനായിരുന്നു രഹാനെ.
25- ഐ.പി.എല്ലിൽ 25 മത്സരങ്ങളിൽ ക്യാപ്റ്റനായിട്ടുണ്ട് രഹാനെ. 9 വിജയങ്ങളും 16 തോൽവികളും
2022- സീസണിലും രഹാനെ കൊൽക്കത്തയ്ക്കായി കളിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിലായിരുന്നു രഹാനെ. 13 ഇന്നിംഗ്സുകളിൽനിന്ന് 242 റൺസാണ് നേടിയത്.
469- ഐ.പി.എൽ മെഗാലേലത്തിന് ശേഷം നടന്ന ആഭ്യന്തര ട്വന്റി20 ടൂർണമെന്റായ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ 58.62 ശരാശരിയിൽ 469 റൺസ് നേടിയ രഹാനെയായിരുന്നു ടോപ് സ്കോറർ. 164.56 സ്ട്രൈക്ക് റേറ്റിലായിരുന്നു രഹാനെയുടെ റൺവേട്ട.