
ബാഴ്സലോണ : സ്പാനിഷ് ലാലിഗയിൽ റയൽ സോസിഡാഡിനെ മറുപടിയില്ലാത്ത 4 ഗോളുകൾക്ക് കീഴടക്കി ബാഴ്സലോണ പോയിനന്റ് ടേബിളിൽ വീണ്ടും മുന്നിലെത്തി. ജെറാർഡ് മാർട്ടിൻ, മാർക് കസാഡോ, റൊണാൾഡ് അരൗജോ, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരാണ് ബാഴ്സയ്ക്കായി ഗോളുകൾ നേടിയത്. 17-ാം മിനിട്ടിൽ ആർട്ടിസ് എലുസ്റ്റോൺഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്ത് പേരായി ചുരുങ്ങിയത് സോസിഡാഡിന് തിരിച്ചടിയായി. 26 മത്സരങ്ങളിൽ നിന്ന് ബാഴ്സയ്ക്ക് 57 പോയിന്റായി. കഴിഞ്ഞ മത്സരത്തിൽ അത്ലറ്റിക്ക് ക്ലബിനെ കീഴടക്കി ഒന്നാം സ്ഥാനത്തെത്തിയ അത്ലറ്റിക്കോയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 56 പോയിന്റാണുള്ളത്. റയൽ ബെറ്റിസിനോട് 1-2ന് തോറ്റ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്54 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.