
തിരുവനന്തപുരം-സര്‍ക്കാര്‍ ജീവനക്കാരുടെ മുടങ്ങിയ ശമ്പളം ഇന്ന് മുതല്‍ വിതരണം ചെയ്യും. മൂന്ന് ദിവസം കൊണ്ടു ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പണം നല്‍കാനാണ് ആലോചന.ഇന്ന് പെന്‍ഷകാര്‍ക്കും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും പണമെത്തും. രണ്ടാം ദിവസം മറ്റു വകുപ്പുകളിലെ ജീവനക്കാര്‍. മൂന്നാം ദിവസം അധ്യാപകര്‍ എന്നിങ്ങനെയായിരിക്കും ക്രമീകരണം. ട്രഷറി തുടര്‍ച്ചയായി ഓവര്‍ ഡ്രാഫ്റ്റില്‍ ആകാതിരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും അക്കൗണ്ടുകളിലേക്ക് പണം പോകാതെ മരവിപ്പിക്കുകയായിരുന്നു.ശമ്പളം ഇന്നു മുതല്‍ വിതരണം തുടങ്ങുന്നതോടെ ട്രഷറി വീണ്ടും ഓവര്‍ ഡ്രാഫ്റ്റിലാവും. ഒന്‍പത് ദിവസത്തിനുള്ളില്‍ ഓവര്‍ ഡ്രാഫ്റ്റ് ഒഴിവാക്കേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
