ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ 7ന് നടക്കുന്ന അമേരിക്കക്കെതിരായ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ഇന്ത്യൻ താരമായ യുസ്വേന്ദ്ര ചാഹല്‍. അഭിഷേക് ശർമ്മയ്ക്കൊപ്പം സഞ്ജു സാംസൺ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നാണ് ചാഹല്‍ പറയുന്നത്.
ന്യൂസിലൻഡ് പരമ്പരയിൽ സഞ്ജുവിന് തിളങ്ങാനായില്ലെങ്കിലും തന്റെ മുൻ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനിൽ ചാഹലിന് പൂർണ്ണ വിശ്വാസമുണ്ട്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയില്‍ തകര്‍ത്തടിക്കുകയും തിരുവനന്തപുരത്ത് നടന്ന അവസാന ടി20 മത്സരത്തില്‍ 42 പന്തിൽ സെഞ്ച്വറി നേടുകയും ചെയ്ത ഇഷാൻ കിഷനെ പുറത്തിരുത്തിയാണ് ചാഹൽ ടീമിനെ പ്രഖ്യാപിച്ചത് എന്നതാണ് ശ്രദ്ധേയം പരിക്കുമാറി തിരിച്ചെത്തുന്ന തിലക് വര്‍മ മൂന്നാം നമ്പറില്‍ കളിക്കണമെന്ന് ചാഹല്‍ പറഞ്ഞു.
ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീമിനായി തിലക് കളിക്കാനിറങ്ങിയിരുന്നു. തിലക് മൂന്നാം നമ്പറിലിറങ്ങുമ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ ക്രീസിലിറങ്ങണമെന്നും ചാഹല്‍ പറയുന്നു.മിന്നല്‍ പാണ്ഡ്യയും അക്സറും മധ്യനിര കാക്കാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും അക്സര്‍ പട്ടേലിനെയുമാണ് ചാഹല്‍ തന്റെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫിനിഷര്‍മാരായി ശിവം ദുബെയെയും റിങ്കു സിംഗിനെയും ചാഹല്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി.ന്യൂസിലന്‍ഡിനെതിരെ ഇരുവരും ബാറ്റിംഗില്‍ തിളങ്ങിയിരുന്നു. തന്റെ പഴയ കൂട്ടുകാരനായ കുല്‍ദീപ് യാദവിന് ചാഹല്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കിയിട്ടില്ല.
പകരം വരുണ്‍ ചക്രവര്‍ത്തിയെ ആണ് ചാഹല്‍ സ്പെഷ്യലിസ്റ്റ് സ്പിന്നറായി പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. പേസ് പടയെ നയിക്കാന്‍ ജസപ്ര്തീബ് ബുമ്രയെയും കൂടെ അര്‍ഷ്ദീപ് സിംഗിനെയുമാണ് ചാഹല്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.
ഇതോടെ ഹര്‍ഷിത് റാണ ചാഹലിന്റെ ടീമില്‍ നിന്ന് പുറത്തായി. അഭിഷേക് ശർമ്മ,സഞ്ജു സാംസൺ,തിലക് വർമ്മ,സൂര്യകുമാർ യാദവ്,ഹാർദിക് പാണ്ഡ്യ,ശിവം ദുബെ,റിങ്കു സിംഗ്,അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്,വരുൺ ചക്രവർത്തി,ജസ്പ്രീത് ബുമ്ര. .@yuzi_chahal picks his playing XI for India’s opening fixture!
Just 4 days to go before the defending champions begin their journey on T20 cricket’s biggest stage with one clear mission: & history ICC Men’s #T20WorldCup 2026 #INDvUSA |… pic.twitter.com/X9KsBx2CjQ — Star Sports (@StarSportsIndia) February 3, 2026 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

