
തിരുവനന്തപുരം: കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന വി.എച്ച്.എഫ് മറൈൻ റേഡിയോയുടെ വിതരണം കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. റേഡിയോ 2020ൽ 6253 രൂപ അടച്ചെങ്കിലും വയർലെസ് ലഭിച്ചില്ലെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
മനുഷ്യാവകാശ കമ്മീഷനിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഫിഷറീസ് ഡയറക്ടറിൽ നിന്ന് നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. ഇങ്ങനെ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ജില്ലയിൽ 432 ഗുണഭോക്താക്കൾ പണം അടച്ചെന്നും ഇവരിൽ 245 എണ്ണം വിതരണം ചെയ്തിട്ടുണ്ടെന്നുമാണ് പറയുന്നത്. ബാക്കിയുള്ളവ ഉടൻ നൽകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അസോസിയേഷൻ ഓഫ് ആർട്ടിസനൽ ഫിഷേഴ്സ് പ്രസിഡന്റ് ഷിബു സമർപ്പിച്ച പരാതിയിലാണ് നടപടി. കാലതാമസം കൂടാതെ വിതരണം പൂർത്തിയാക്കണമെന്ന് ഫിഷറീസ് ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]