ദുബൈ: ഡ്രൈവിങ്ങിനിടെ ഹൃദയാഘാതത്തെ തുടര്ന്ന് മലയാളി ദുബൈയിൽ മരിച്ചു. കോഴിക്കോട് കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫയാണ് (51) മരിച്ചത്. ഖവാനീജിലൂടെ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കാർ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
ഹനീഫയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് അപകടത്തിൽ നിസ്സാര പരിക്കേറ്റു. നിരവധി വർഷങ്ങളായി ദുബൈയിലുള്ള ഹനീഫ ഒരു അറബ് വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു. മിർദിഫ് എച്ച്എംഎസ് ഹോസ്പിറ്റലിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകും. മാതാവ്: റുഖിയ (മറക്കാൻ കടവ്പറമ്പ്). ഭാര്യയും രണ്ട് മക്കളുമുണ്ട്.
Read Also – ബാച്ചിലർ അപ്പാർട്ട്മെന്റിലെ കുളിമുറിയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി; കുവൈത്തിൽ അന്വേഷണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]