കൊച്ചി: സംസ്ഥാനത്ത് പിടിച്ചുകെട്ടാനാകാതെ അളവുതൂക്ക തട്ടിപ്പ്. ത്രാസിലടക്കം തിരിമാറി. പോയവർഷം ഇത്തരം കേസുകളുടെ പിഴ ഇനത്തിൽ മാത്രം ഖജനാവിൽ എത്തിയത് 5,41,09,506 രൂപ. 27,662 കേസുകൾ.
യഥാസമയം മുദ്ര പതിപ്പിക്കാതെ അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിനാണ് കേസുകൾ കൂടുതലും. ബേക്കറികൾ, സൂപ്പർ മാർക്കറ്റുകൾ, സ്റ്റേഷനറി കടകൾ, ഇലക്ട്രോണിക്സ് ഉപകരണ വില്പന കേന്ദ്രങ്ങൾ, ഓണച്ചന്തകൾ, റേഷൻ പൊതുവിതരണ കേന്ദ്രങ്ങൾ എന്നിവയിലെല്ലാം തട്ടിപ്പുകൾ നടന്നിട്ടുള്ളതായി കണ്ടെത്തി.
ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ ആഘോഷ നാളുകളിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധനയ്ക്ക് ഇറങ്ങാറുണ്ട്. എന്നാൽ മറ്റ് മാസങ്ങളിലൊന്നും കാര്യമായ പരിശോധനകളില്ലെന്ന് ആക്ഷേപം ഉപഭോക്താക്കൾക്കിടയിലുണ്ട്.
കോൾസെന്റർ പ്രവർത്തനക്ഷമമല്ലെന്ന്
കൃത്രിമം കാണിക്കുന്ന വ്യാപാരികൾക്കെതിരെ പരാതിപ്പെടാൻ നേരത്തെ കോൾ സെന്റർ തുറന്നിരുന്നു. ജി.പി.എസ് ഘടിപ്പിച്ച എൻഫോഴ്സ്മെന്റ് വാഹനങ്ങളെ പ്രത്യേക സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചാണ് കോൾ സെന്റർ പ്രവർത്തനം. ഇത് കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.
സംസ്ഥാനത്ത് വ്യാപാരസ്ഥാപനങ്ങളിലെ അളവുതൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പുവരുത്താൻ ഇൻസ്പെക്ടർ ഓഫീസും ജില്ലാ ആസ്ഥാനങ്ങളിൽ അസി. കൺട്രോൾ ഓഫീസും പ്രവർത്തിക്കുന്നുണ്ട്. ഇവരാണ് കൃത്യമായ ഇടവേളകളിൽ ത്രാസുകളുടെയും മറ്റും കൃത്യത ഉറപ്പാക്കേണ്ടത്. ചിലത് നേരിട്ടെത്തി കൃത്യത പരിശോധിക്കേണ്ടതുണ്ട്.
പരിശോധനയിൽ കുടുങ്ങിയത്.
ബേക്കറികൾ
സൂപ്പർ മാർക്കറ്റുകൾ
സ്റ്റേഷനറി കടകൾ
ഇലക്ട്രോണിക്സ് ഷോപ്പുകൾ
ഓണച്ചന്തകൾ
റേഷൻകടൾ
ഒന്നും രണ്ടും
ഇലക്ട്രോണിക് ബാലൻസുകൾ,വെയ് ബ്രിഡ്ജുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ ഉപകരണങ്ങൾ വർഷത്തിൽ ഒരിക്കലും മേശ ത്രാസ്, കോൽത്രാസ്, കട്ടികൾ, അളവ് പാത്രങ്ങൾ എന്നിവ രണ്ട് വർഷത്തിലും പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തണമെന്നാണ് ചട്ടം. ഇത് പലരും പാലിക്കാറില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]