

ഒരു ഗ്രാമവും കെഎസ് ആർടിസിയും കൈകോർത്തപ്പോൾ ; പത്തു വർഷത്തെ കെ എസ് ആർ ടി സി സർവീസിന് പാമ്പാടിയിൽ ഗ്രാമസേവിയുടെ പൗരസ്വീകരണം നൽകി
സ്വന്തം ലേഖകൻ
പാമ്പാടി: ഗ്രാമസേവിനി റെസിഡൻ്റ്സ് അസോസിയേഷൻ്റെ പരിശ്രമ ഫലമായി കോട്ടയം ,പാമ്പാടി -നെ ന്മല, പൂത കുഴി , കുമ്പന്താനം കങഴ വഴി നെടുങ്കുന്നത്തേക്കും തിരിച്ചുമുള്ള കെ എസ് ആർ ടി സി ബസ്സ് സർവീസ് ആരംഭിച്ച് 10 വർഷമായി.
കോവിഡ് കാലമൊഴികെ സ്ഥിരമായി ഓടുന്ന ബസ്സ് നാട്ടുകാരുടെയും ഗ്രാമ സേവിനിയുടെയും ചങ്കാണ്. പൂത കുഴി ,കുമ്പ ന്താനം, നെന്മല പ്രദേശങ്ങളിൽ നിന്നും പാമ്പാടി താലൂക്ക് ആശുപത്രി , കോട്ടയം ഭാഗത്തേക്ക് മറ്റു പൊതുഗതാഗത സൗകര്യമില്ലാത്തതിനാൽ ഈ ബസ്സ് വലിയ സഹായമാണ്. അതുകൊണ്ടു തന്നെ ബസ്സ് നല്ല ലാഭത്തിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇടക്ക് ബസ്സ് കഴുകി വൃത്തിയാക്കുക, യാത്രക്കാർക്ക് സാനിട്ടൈസർ നൽകുക ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുക , യാത്ര ക്കാരുടെ വാട്സ്ആപ് ഗൂപ്പ് എന്നിവയും ഗ്രാമസേവിനി യുടെ ആഭിമുഖ്യത്തിൽ നടത്തിയിരുന്നു. ഇന്ന് 3 – 2- 24 ന് രാവിലെ 9 -ന് ബസ്സിൻ്റെ പത്താം വാർഷികത്തിൻ്റെ ഭാഗമായി ബസ്സിന് ഹാരം അണിയിച്ചു.
ഡ്രൈവർക്കും കണ്ടക്ടർക്കും വസ്ത്രങ്ങൾ നൽകി.യാത്രക്കാർക്കെല്ലാം മധുരപലഹാരവും ലഡ്ഡുവും വിതരണം ചെയ്തു. പത്തു വർഷത്തിൻ്റെ പ്രതീകമായി പത്ത് വർണ്ണ ബലൂണകൾ ആകാശത്തുയർത്തി. ഒരു ഗ്രാമവും കെഎസ് ആർടിസിയും കൈകോർത്തപ്പോൾ ജനങ്ങൾക്ക് വലിയ ആശ്വാസവും ഒപ്പം കെ എസ് ആർ ടി സി ക്ക് ലാഭവും സൽപ്പേരും ഉണ്ടാകുന്നതിൻ്റെ ഏറ്റവും നല്ല തെളിവാണ് ഇതെന്ന് ഗ്രാമസേവിനി റെസിഡൻ്റ് സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.ആർ. രാജൻ പറഞ്ഞു.
ഇത്തരം ഗ്രാമീണ സൗഹൃദ ബസ്സുകൾ വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് വകുപ്പുമന്ത്രിയുമായി ചർച്ച ചെയ്യും നെമലയിൽ നടന്ന സ്വീകരണ യോഗത്തിന് കെ .ആർ രാജൻ, ജി. വേണുഗോപാൽ, പി.ആർ. അജിത് കുമാർ, കുര്യാക്കോസ് ഇപ്പൻ, വാസുദേവൻ നായർ, സുനിൽ പുളിന്താനം രബീന്ദ്ര നാഥൻ നായർ, സുബിൻ, സുനിൽ മാളിയേക്കൽ ,രാജി, ബിജു തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]