കൊച്ചി: താരസംഘടനയായ അമ്മയുടെ കുടുംബ സംഗമത്തിൽ മമ്മൂട്ടിയേയും മോഹൻലാലിനെയും പരാജയപ്പെടുത്തി സുരേഷ് ഗോപി. സൂപ്പർ താരങ്ങളുടെ പേരിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിലാണ് സുരേഷ് ഗോപിയുടെ ടീം ഒന്നാമതെത്തിയത്. പത്ത് മിനിട്ട് ദൈർഘ്യത്തിലാണ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ നയിക്കുന്ന മൂന്ന് ടീമുകളിലായാണ് താരങ്ങളായ മത്സരാർത്ഥികൾ അണിനിരന്നത്. ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് ടീമികളാണ് ആദ്യം മാറ്റുരച്ചത്.
മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ടീമുകൾ തമ്മിലായിരുന്നു ആദ്യ മത്സരം. ഇതിൽ സുരേഷ് ഗോപിയുടെ ടീമാണ് ജയിച്ചത്. തുടർന്ന് ആദ്യം പരാജയപ്പെട്ട മമ്മൂട്ടിയുടെ ടീമും മോഹൻലാലിന്റെ ടീമും തമ്മിൽ മത്സരം നടന്നു. ഇതിൽ ലാലിന്റെ ടീമിനായിരുന്നു ജയം. ഫൈനലിൽ മോഹൻലാൽ- സുരേഷ് ഗോപി ടീമുകൾ മാറ്റുരച്ചപ്പോൾ ജയം സുരേഷ് ഗോപി ടീമിന് തന്നെയായി. മൂന്ന് ടീമിനും ട്രോഫി നൽകി ആദരിച്ചു. ഐ.എം വിജയനായിരുന്നു റഫറി.
ടീം മമ്മൂട്ടി- ടിനി ടോം, രാജീവ് പിള്ള, ഷാജു ശ്രീധർ, കൈലാഷ്, ഉണ്ണി ശിവപാൽ, വിഷ്ണു ഉണ്ണികൃഷ്ണൻ, മനുരാജ്, സമൃദ്ധി താര, കോട്ടയം നസീർ.
ടീം മോഹൻലാൽ- ഷോബി തിലകൻ, വിനീത് കുമാർ, മുന്ന, അഞ്ജു അരവിന്ദ്, തെസ്നി ഖാൻ, രമ്യ പണിക്കർ, നരേൻ, മാനസാ രാധാകൃഷ്ണൻ, ശ്രുതി ലക്ഷ്മി, സുധീർ, നിരഞ്ജൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടീം സുരേഷ് ഗോപി- ഭഗത് മാനുവൽ, നാസർ ലത്തീഫ്, വിദ്യാ വിനുമോഹൻ, ഗായത്രി സുരേഷ്, കുക്കു പരമേശ്വരൻ, ശിവദ, ഷറഫുദ്ദീൻ
കുടുംബസംഗമം കൊച്ചിയിൽ പുരോഗമിക്കുകയാണ്. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. നാദിർഷായാണ് ഷോ ഡയറക്ടർ. ഷോയിലൂടെ സമാഹരിക്കുന്ന തുക അംഗങ്ങൾക്ക് ആജീവനാന്ത ജീവൻരക്ഷാ മരുന്നുകൾ സൗജന്യമായി നൽകാൻ വിനിയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.