
.news-body p a {width: auto;float: none;}
ശ്രീനഗർ: ജമ്മുകാശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സെെനിക ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നാല് സെെനികർ വീരമൃത്യു വരിച്ചു. എസ്കെ പയേൻ ഏരിയയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായതെന്ന് അധികൃതർ പറയുന്നു. റോഡിലെ മഞ്ഞുവീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വണ്ടിയുടെ ടയർ മഞ്ഞിൽ തെന്നി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ജമ്മുകാശ്മീർ മേഖലയിൽ ഇത്തരത്തിൽ സെെനിക വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. കഴിഞ്ഞ മാസവും ഇത്തരത്തിൽ സെെനിക വാഹനം മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. ഡിസംബർ 24ന് പൂഞ്ച് ജില്ലയിൽ സെെനിക വാഹനം 350 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് സെെനികർ മരിച്ചിരുന്നു. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്ധറിലെ ബൽനോയ് മേഖലയിലാണ് അപകടം നടന്നത്. ഓട്ടത്തിനിടെ സൈനിക വാഹനം റോഡിൽ നിന്നും തെന്നിമാറി അഗാധമായ കൊക്കയിലേക്ക് മറിയുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപകട സമയത്ത് 18 സൈനിക ഉദ്യോഗസ്ഥർ വാഹനത്തിലുണ്ടായിരുന്നു. ബൽനോയി നിലം ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ഖോര പോസ്റ്റിലേക്ക് പോകുകയായിരുന്നു വാഹനം. 11 മറാത്ത ലൈറ്റ് ഇൻഫാൻട്രിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. 2024 നവംബർ നാലിന് രജൗരി ജില്ലയിൽ വാഹനം റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് വീണതിനെത്തുടർന്ന് സെെനിക ഉദ്യോഗസ്ഥൻ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.