ക്രിക്കറ്റ് ലോകം വീണ്ടുമൊരു വേർപിരിയലിന് സാക്ഷിയാകാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും ഭാര്യ നടിയും കൊറിയോഗ്രാഫറുമായ ധനശ്രീ വർമ്മയും വേർപിരിയുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ ഇരുവരും പരസ്പരം ഇൻസ്റ്റാഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തത് വിവാഹമോചന അഭ്യൂഹങ്ങൾക്ക് ശക്തികൂട്ടിയിരിക്കുകയാണ്.
ചാഹൽ ധനശ്രീയോടൊപ്പമുള്ള എല്ലാ ചിത്രങ്ങളും ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കി. എന്നാൽ ധനശ്രീ ചിത്രങ്ങൾ കളഞ്ഞിട്ടില്ല. വിവാഹമോചന അഭ്യൂഹങ്ങൾ ശക്തമാണെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. വിവാഹമോചനം ഒഴിവാക്കാനാവാത്ത സ്ഥിതിയിലാണ്. ഔദ്യോഗികമായി അറിയിക്കുന്നതിനുള്ള കാലതാമസം മാത്രമാണ് ഇപ്പോഴുള്ളത്. വിവാഹമോചനത്തിനുള്ള യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും ഇരുവരും വേർപിരിയാൻ തീരുമാനിച്ചുവെന്നത് വ്യക്തമാണ്.
2023ൽ ധനശ്രീ പേരിനൊപ്പമുള്ള ചാഹൽ ഒഴിവാക്കിയതോടെയാണ് ഇരുവരും തമ്മിൽ വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ പരന്നത്. പുതിയ ജീവിതം തുടങ്ങുകയാണെന്ന് ചാഹൽ ഒരു കുറിപ്പ് പങ്കുവച്ചതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ ഇതിന് പിന്നാലെ വിവാഹമോചന റിപ്പോർട്ടുകൾ തള്ളിയ ചാഹൽ അഭ്യൂഹങ്ങൾ പരത്തരുതെന്ന് അഭ്യർത്ഥിച്ചിരുന്നു.
2020 ഡിസംബറിലാണ് ചാഹലും ധനശ്രീയും വിവാഹിതരായത്. ലോക്ക്ഡൗൺ കാലത്ത് ക്രിക്കറ്റ് മത്സരങ്ങൾ ഒന്നും നടക്കാതിരുന്നപ്പോൾ ചാഹൽ നൃത്തം പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് തന്നെ സമീപിക്കുകയായിരുന്നുവെന്ന് ധനശ്രീ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
അടുത്തിടെ ഹർദ്ദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും, ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും വേർപിരിഞ്ഞത് ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ ചാഹലിന്റെ വിവാഹമോചന വാർത്തയെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]