കൊൽക്കത്ത: മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകൾ സന സഞ്ചരിച്ച കാറിൽ ബസിടിച്ച് അപകടം. കൊൽക്കത്തിലെ ഡയമണ്ട് ഹാർബർ റോഡിൽ ബഹാര ചൗരസ്ത മേഖലയിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ സനയ്ക്ക് പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ട്. കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് അപകടം നടന്നത്.
അപകട സമയത്ത് കാറിന് മുൻസീറ്റിലായിരുന്നു സന ഇരുന്നിരുന്നത്. ഡ്രെെവറാണ് കാർ ഓടിച്ചത്. ബസ് അമിത വേഗത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അപകടശേഷം നിർത്താതെ പോയ ബസിനെ സനയുടെ ഡ്രെെവർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബസ് ഡ്രെെവറെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. അമിതവേഗത്തിൽ എത്തിയ ബസ് കാറിന്റെ പിറകുവശത്താണ് ഇടിച്ചത്. സൗരവ് ഗാംഗുലി – ഡോണ ദമ്പതികളുടെ ഏക മകളാണ് സന. ലണ്ടനിലെ ഒരു സ്ഥാപനത്തിൽ കൺസൽട്ടന്റായി ജോലിചെയ്യുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]