കനി കുസൃതി, ദിവ്യ പ്രതിഭ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലേയ്ക്ക് തന്നെ തിരഞ്ഞെടുത്തതാണെന്നും എന്നാൽ അഹങ്കാരം കൊണ്ട് വേണ്ടാന്ന് വച്ചതാണെന്നും നടി വിൻസി അലോഷ്യസ്. കാൻ ഫെസ്റ്റിവലിൽ ചിത്രം ഗ്രാൻഡ് പ്രി പുരസ്കാരം നേടിയിരുന്നു.
നസ്രാണി യുവശക്തി പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിൻസി. ‘ഞാൻ എങ്ങനെയാണ് സിനിമാലോകത്ത് എത്തിയതെന്ന് നിങ്ങൾക്ക് അറിയാവുന്ന കാര്യമാവും. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു എന്റെ കടന്നുവരവ്. ആ സമയത്ത് ഞാൻ വിചാരിച്ചിരുന്നു എനിക്ക് ഭയങ്കര അനുഗ്രഹം ലഭിച്ചിട്ടുണ്ടെന്ന്. കാരണം ആ സമയത്ത് നല്ല രീതിയിലുള്ള പ്രാർത്ഥനയുണ്ടായിരുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെയും വെറുപ്പിക്കാതെയുമാണ് നടന്നിരുന്നത്. അങ്ങനെ ഓരോ വഴികൾ തുറന്നുവന്നു. നായിക നായകൻ കഴിഞ്ഞ് സിനിമകൾ വരാൻ തുടങ്ങി. പിന്നീട് രേഖ വന്നു. രേഖയിലൂടെയാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുന്നത്.
എന്റെ ഈ വളർച്ചക്കിടയിൽ ചില കാര്യങ്ങൾ സംഭവിച്ചു. ഓരോ സിനിമയും വിജയിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് അഹങ്കാരം കൂടി. അഹങ്കരിച്ച് തുടങ്ങിയപ്പോൾ പ്രാർത്ഥന കുറഞ്ഞു. അതിനുശേഷം ഇറങ്ങിയ സിനിമകൾ എല്ലാം പരാജയമായിരുന്നു. പിന്നെ ഒന്നും നല്ലതായി എന്റെ ജീവിതത്തിൽ ഒന്നും സംഭവിച്ചിട്ടില്ല.
ഞാൻ ഒരു ഏറ്റുപറച്ചിലായി ഒരുകാര്യം പറയാം. എനിക്ക് അഹങ്കാരം കേറിയ സമയത്താണ് ഒരു സിനിമ എനിക്ക് വരുന്നത്. ആ ഓഫർ വന്നപ്പോൾ എനിക്ക് പറ്റിയ സിനിമയല്ലെന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. അത് ഇന്ന് കാൻസിൽ എത്തി നിൽക്കുന്ന ഒരു സിനിമയാണ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. അഹങ്കാരത്തിന്റെ പേരിൽ ഞാൻ ഒഴിവാക്കിയ സിനിമയാണത്. വാളെടുത്തവൻ വാളാൽ എന്ന് പറയുന്നതുപോലെയുള്ള അവസ്ഥയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്’- വിൻസി അലോഷ്യസ് പറഞ്ഞു.
പായൽ കപാഡിയ ആണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സംവിധാനം ചെയ്തത്. ചിത്രം നവംബർ 22ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നു. റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്തത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവർക്ക് പുറമെ ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലോകമെമ്പാടും നിരൂപക പ്രശംസ നേടിയ ചിത്രം ഐ.എഫ്.എഫ്.കെയിലും പ്രദർശിപ്പിച്ചിരുന്നു. ടെല്ലുരൈഡ് ഫിലിം ഫെസ്റ്റിവൽ, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രശസ്ത ചലച്ചിത്രോത്സവങ്ങളിലും ചിത്രം ഇടം നേടി.
ഇന്ത്യ- ഫ്രാൻസ് ഔദ്യോഗിക സഹനിർമ്മാണ സംരംഭമായ ചിത്രം നിർമ്മിച്ചത് ഫ്രാൻസിലെ പെറ്റിറ്റ് കായോസ്, ഇന്ത്യയിൽ നിന്നുള്ള ചാക്ക് ആൻജ് ചീല്, അനദർ ബെർത്ത് എന്നീ ബാനറുകൾ ചേർന്നാണ്. അതേസമയം ഓൾ വി ഇമേജിൻ ആസ് ലൈറ്റിന് ഗോൾഡൻ ഗ്ലോമിൽ രണ്ടു നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്. മികച്ച സംവിധാനം (പായൽ കപാഡിയ), മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രം എന്നിവയിലാണ് നോമിനേഷനുകൾ.