
.news-body p a {width: auto;float: none;}
തിരുവനന്തപുരം: സംസ്ഥാന കലോത്സവത്തിന്റെ പ്രധാന വേദികളിലൊന്നായ കോട്ടൺഹിൽ ഹൈസ്കൂളിലെ ആദ്യമത്സരം കഥകളിയാണ്. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളിലൊന്നായ കഥകളി മത്സരത്തിൽ പങ്കെടുക്കാൻ ചുണക്കുട്ടന്മാർ ചമയമണിഞ്ഞ് വീറോടെ തയ്യാറായി നിൽക്കുകയാണ്.എട്ടാം വയസിൽ കഥകളിയുടെ മുദ്രകൾ കാണിച്ചുതുടങ്ങിയ മട്ടാഞ്ചേരി സ്വദേശിയും ഒമ്പതാം ക്ലാസ് വിദ്യാത്ഥിയുമായ സയിദ് ഷിഫാസ് പങ്കെടുക്കുന്ന ആദ്യ സംസ്ഥാന കലോത്സവമാണിത്. മട്ടാഞ്ചേരിയിലെ ടി ഡി ഹൈസ്കൂൾ വിദ്യാത്ഥിയാണ് സയിദ് ഷിഫാസ്.
കഴിഞ്ഞ വർഷം കൊല്ലത്ത് നടന്ന സംസ്ഥാന കലോത്സവവേദിയിൽ കുടുംബമായി ഒന്നിച്ചെത്തിയാണ് സയിദ് കഥകളി കണ്ട് മത്സരത്തെ അടുത്തറിഞ്ഞത്. അടുത്ത വർഷം നടക്കുന്ന കലാമാമാങ്കത്തിൽ താനും ഉണ്ടായിരിക്കുമെന്ന് അന്ന് ഉറപ്പിച്ചാട്ട് സയിദ് കൊല്ലത്ത് നിന്ന് മടങ്ങിയത്. അതിനായി പിന്നീടുള്ള ഒരു വർഷം സയിദ് മാറ്റിവച്ചു.
എട്ടാം വയസുമുതൽ കഥകളിമുദ്രകൾ മനസിൽ സ്വീകരിച്ച കുട്ടിയെ ശാസ്ത്രീയമായി പഠിപ്പിക്കണമെന്ന് മാതാവ് ഷിംസി ഉറപ്പിക്കുകയായിരുന്നു. മട്ടാഞ്ചേരിയിലെ ഗ്രേറ്റ് സെന്ററിൽ നിന്നാണ് ആദ്യം പഠിച്ചത്. ക്ഷേത്രകലാരൂപമായ കഥകളി പഠിക്കാൻ ഒരു മുസ്ലീം ബാലൻ എത്തുകയെന്നത് ആദ്യകാര്യമല്ല. പക്ഷെ സയിദിനും കുടുംബത്തിനും പരിഭ്രമമുണ്ടായിരുന്നു. എന്നാൽ ഗ്രേറ്റ് സെന്റർ സയിദിന്റെ താൽപര്യത്തെ രുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. നടത്തിയത് പഴയന്നൂർ കൊട്ടാരത്തിലെ ക്ഷേത്രത്തിലായിരുന്നു. സയിദിനും കുടുംബത്തിനും അത് പുതിയ അനുഭവമായിരുന്നുവെന്ന് മാതാവ് ഷിംസി പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മത്സരത്തിന് അധികം ആരും തിരഞ്ഞെടുക്കാത്ത രാവണന്റെ പതിഞ്ഞ പദമാണ് സയിദ് തിരഞ്ഞെടുത്തത്.മണ്ഡോദരിയുമായുളള രാവണന്റെ പ്രണയ സല്ലാപങ്ങളും ദശാനനനായ രാവണന്റെ രംഗങ്ങളുമാണ് ഈ ഭാഗത്തുളളത്. ഒരു ഒമ്പതാം ക്ലാസുകാരൻ ആദ്യമാണ് ഇത് ചെയ്യുന്നത്.