തിരുവനന്തപുരം: പദ്മനാഭന്റെ മണ്ണിൽ നിന്നും കലയുടെ പൊൻകപ്പ് ഇത്തവണ ആരുയർത്തും? തിരുവനന്തപുരത്ത് നടന്ന അവസാനത്തെ മൂന്നു കലോത്സവത്തിന്റെ കണക്കെടുത്താൻ 2009ലും 2016ലും കപ്പടിച്ചത് കോഴിക്കോടിന്റെ പിള്ളേരായിരുന്നു. അതിനും മുമ്പ് 98ലെ കലോത്സവത്തിൽ കപ്പ് കണ്ണൂരിലെ കുട്ടികളുടെ കടാക്ഷം പോലെ ഭവിച്ചു. പക്ഷെ, ഇത്തവണ കപ്പ് കൈപ്പിടിയിലൊതുക്കാനുള്ള സകല അടവും പയറ്റാനുറച്ച് തിരോന്തരത്തെ കലിപ്പന്മാരും കലിപ്പത്തികളും രംഗത്തുണ്ട്.
15 തവണ കപ്പടിച്ച് തലസ്ഥാനത്തിന് കാഴ്ചവച്ചിട്ടുണ്ട് തിരുവനന്തപുരം. പക്ഷെ, അതൊക്കെയൊരു കാലം 1989ൽ എറണാകുളത്തുവച്ച് നടന്ന കലോത്സവത്തിലായിരുന്നു ആ സുവർണ്ണ നേട്ടം ഒടുവിൽ കൈപ്പിടയിലൊതുങ്ങിയത്. ഇത്തവണ ‘പുഴ’യൊഴുകും വേദികളിൽ നിന്നും കപ്പ് മറ്റ് വല്ല ജില്ലകളിലേക്കും ഒഴുകിപോകാതിരിക്കാനുള്ള കരുതലോടെയാണ് തിരുവനന്തപുരത്തിന്റെ ടിം. അതേസമയം അത്ഭുതങ്ങൾ സൃഷ്ടിച്ച് മുന്നേറാനാണ് മറ്റ് ജില്ലകളുടെ തീരുമാനം.
കണക്കുകൾ തീർക്കാനുള്ളതാണെങ്കിൽ അത് പാലക്കാടും കോഴിക്കോടും കണ്ണൂരും തമ്മിലായിരിക്കും. അവസാനം നടന്ന മിക്കവാറും കലോത്സവങ്ങളിൽ ഇവർ തമ്മിലായിരന്നു അങ്കം. പാലക്കാടിന്റെ മുന്നേറ്റത്തെ ചെറുത്ത് കപ്പ് നേടിയിട്ടുള്ള കോഴിക്കോട് കഴിഞ്ഞ തവണ വീണുപോയത് കണ്ണൂരിന്റെ വീര്യത്തിനു മുന്നിലായിരുന്നു.
കഴിഞ്ഞ തവണ കൊല്ലത്ത് നടന്ന കലോത്വത്തിൽ അവസാന ദിവസം ഉച്ചയോടെയാണ് ലീഡുകൾ മാറി മിറിഞ്ഞത്. ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയ ഉദ്യോഗത്തിനെടുവിൽ കണ്ണൂർ സ്ക്വാഡ് കപ്പടിക്കുകയായിരുന്നു. സിനിമയിൽ എ.എസ്.ഐ ജോർജ് മാർട്ടിനായി കിടുക്കിയ മെഗാസ്റ്റാർ മമ്മൂട്ടിയിൽ നിന്ന് കണ്ണൂരിന്റെ മക്കൾ കപ്പ് ഏറ്റുവാങ്ങി. ആദ്യ ദിവസം മുന്നിലെത്തിയ ചാമ്പ്യന്മാരായ കോഴിക്കോടിന് തുടർന്നുള്ള ദിവസങ്ങളിൽ ലീഡ് നിലനിറുത്താൻ സാധിച്ചിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
21-ാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ കോഴിക്കോട് എത്തിയത്. ഏറ്റവും കൂടുതൽ കപ്പടിച്ചതും കോഴിക്കോട് തന്നെ.
1959ൽ പാലക്കാട് നടന്ന മൂന്നാം സ്കൂൾ കലോത്സവത്തിലാണ് കോഴിക്കോട് ആദ്യമായി കിരീടം ചൂടുന്നത്. 2007ൽ കണ്ണൂരിൽ നടന്ന കലോത്സവം മുതൽ കോഴിക്കോട് തുടർച്ചയി വിജയിച്ചിരുന്നു. 2019ൽ ആലപ്പുഴയിൽ പാലക്കാടിന് മുന്നിൽ കീഴടങ്ങിയതാണ് കോഴിക്കോടിന് തിരിച്ചടിയായത്. 2020ലും കിരീടം അകന്നുനിന്നു. രണ്ട് വർഷം കൊവിഡ് കാരണം കലോത്സവം നടന്നില്ല. 2023ൽ വർഷം കോഴിക്കോട് കിരീടം തിരിച്ചു പിടിച്ചു.