കണ്ണൂർ: കണ്ണപുരത്തെ ഡിവെെഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. ഒമ്പത് ആർഎസ്എസ് – ബിജെപി പ്രവർത്തകരാണ് പ്രതികൾ. ശിക്ഷാവിധി ജനുവരി ഏഴിന്. ഡിവെെഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകായായിരുന്നു.
2005 ഒക്ടോബർ മൂന്നിനാണ് കൊലപാതകം നടന്നത്. പത്ത് പ്രതികളിൽ ഒരാളായ അജേഷ് വാഹനാപകടത്തിൽ മരിച്ചിരുന്നു. സംഭവദിവസം രാത്രി ഒമ്പത് മമിയോടെ ചുണ്ട തച്ചൻക്കണ്ടി ക്ഷേത്രത്തിനടുത്ത് വച്ച് സുഹൃത്തുക്കൾക്കൊപ്പം നടന്ന് പോവുന്നതിനിടയിലാണ് പ്രതികൾ 26കാരനായ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]