കൊച്ചി: മനസിന് ഏറെ ആഘാതമുണ്ടാക്കിയ ഒന്നായിരുന്നു ഉമയ്ക്കുണ്ടായ അപകടമെന്ന് കെ കെ ശൈലജ എംഎൽഎ. ഉമാ തോമസ് മരുന്നുകളോട് പ്രതികരിക്കുകയും നില മെച്ചപ്പെടുകയും ചെയ്യുന്നുണ്ടെന്നും ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എറണാകുളം റിനായ് മെഡിസിറ്റിയിൽ ഉമാ തോമസ്
എം.എൽ.എയുടെ കുടംബത്തെ സന്ദർശിച്ചു.
മനസ്സിൽ ഏറെ ആഘാതമുണ്ടാക്കിയ ഒന്നായിരുന്നു
ഉമയ്ക്കുണ്ടായ അപകടം. ഉമയുടെ പ്രിയപ്പെട്ട മക്കൾ
വിഷ്ണു തോമസിനെയും വിവേക് തോമസിനെയും
പിടിയുടെ സഹോദരനെയും കണ്ടു. ആശുപത്രി സി.ഇ.ഒ , എംഡി എന്നിവരുമായി സംസാരിച്ചപ്പോൾ
ഏറെ ആശ്വാസം തോന്നി. എം.എൽ.എ മരുന്നുകളോട് പ്രതികരിക്കുകയും നില മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. എത്രയും വേഗം
ഉണ്ടായ പ്രയാസങ്ങളിൽ നിന്ന് മോചിതയാകട്ടെ എന്ന് ആശിക്കുന്നു.
കലൂരിൽ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമാ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുകയാണ്. എംഎൽഎയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. വെന്റിലേറ്റർ തുടരും. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ വെന്റിലേറ്റർ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന നിലപാടിലാണ് ഡോക്ടർമാരുടെ സംഘം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, ആശുപത്രിയിലെ ഐസിയുവിൽ നിന്ന് ഉമ തോമസ് എഴുതി നൽകിയ കുറിപ്പ് ശ്രദ്ധനേടുകയാണ്. ‘വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും’ എന്നാണ് ഉമ എഴുതി നൽകിയത്. എക്സർസൈസിന്റെ ഭാഗമായാണ് ഉമാ തോമസ് പേപ്പറിൽ എഴുതി നൽകിയതെന്ന് ആശുപത്രി അധികൃർ അറിയിച്ചു. പാലാരിവട്ടം പൈപ്പ്ലൈൻ ജംഗ്ഷനിലെ വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കാരണക്കോടത്തെ വാടകവീട്ടിലാണ് ഉമയും മക്കളും താമസിക്കുന്നത്. സ്വന്തം വീട്ടിലേയ്ക്ക് മാറുമ്പോൾ എല്ലാ സാധനങ്ങളും എടുക്കണമെന്ന് കുടുംബാംഗങ്ങളെ ഓർമിപ്പിച്ചാണ് ഉമാ തോമസ് കുറിപ്പ് നൽകിയത്.