സിഡ്നി: ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ബൗളിംഗ് കരുത്തിന് മുന്നിൽ വീണ് ഓസ്ട്രേലിയ. നായകൻ ബുംറ പരിക്കെന്ന സംശയത്തിൽ തുടർന്ന് മാറിനിന്നെങ്കിലും ഓസീസിനെ എറിഞ്ഞിടുകയായിരുന്നു ഇന്ത്യ. രണ്ടാം ദിനമായ ഇന്ന് ബാറ്റിംഗ് തുടർന്ന ഓസ്ട്രേലിയ ലീഡിനായി പൊരുതിയെങ്കിലും പിടിച്ചുനിൽക്കാനായില്ല. നിലവിൽ നാല് റൺസിന്റെ ലീഡ് ഉയർത്തിയിരിക്കുകയാണ് ഇന്ത്യ. സ്കോർ: ഇന്ത്യ- 185, ഓസ്ട്രേലിയ 181.
രണ്ടാം ദിനത്തിൽ ഒൻപത് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. രണ്ട് റൺസ് മാത്രമെടുത്ത മാർനസ് ലെബൂഷെയൻ ആയിരുന്നു ആദ്യം പുറത്തായത്. പന്ത്രണ്ടാം ഓവറിൽ രണ്ട് മുൻനിര ബാറ്റർമാരെയും ഓസീസിന് നഷ്ടപ്പെട്ടു. ആദ്യം 23 റൺസ് നിലയിൽ സാം കോൺസ്റ്റാസിനെയും പിന്നീട് നാല് റൺസ് മാത്രമെടുത്ത ട്രാവിസ് ഹെഡിനെയും മുഹമ്മദ് സിറാജ് പറയയ്ക്കുകയായിരുന്നു. 39ന് നാല് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ അപ്പോൾ.
ഉലഞ്ഞുനിന്ന ഓസീസിന് പിന്നീട് കരുത്ത് നൽകിയത് സ്റ്റീവ് സ്മിത്ത്- വെബ്സ്റ്റർ കൂട്ടുകെട്ടായിരുന്നു. 105 പന്തിൽ വെബ്സ്റ്റർ തന്റെ കന്നി അർദ്ധസെഞ്ചുറിയും നേടി. 56 റൺസാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ പിറന്നത്. ഇതിനിടെ സ്മിത്തിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ സഖ്യത്തിന് വിരാമമിട്ടു. പിന്നാലെ അലക്സ് കാരിയെയും പ്രസിദ്ധ് തിരികെ അയച്ചു. തൊട്ടടുത്ത ഓവറുകളിലായി നായകൻ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും വെബ്സ്റ്ററും പുറത്തായതോടെ ഓസീസിന്റെ തകർച്ച പൂർണമാവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]