ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യയും പ്രഥമവനിതയുമായ ജിൽ ബൈഡന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ചത് 20,000 യുഎസ് ഡോളർ (17.15 ലക്ഷം രൂപ) വിലയുള്ള വജ്രം. 7.5 കാരറ്റ് ആണിത്. 2023ൽ ജില്ലിന് ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണിതെന്ന് വാർഷിക അക്കൗണ്ടിംഗ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വൈറ്റ് ഹൗസിലെ ഈസ്റ്റ് വിംഗിലാണ് വജ്രം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.
മോദി സമ്മാനിച്ച വജ്രം എന്തുചെയ്യുമെന്നതിൽ തീരുമാനമായിട്ടില്ല. സാധാരണയായി സമ്മാനമായി ലഭിക്കുന്ന വിലയേറിയ വസ്തുക്കൾ നാഷണൽ ആർക്കൈവിലേയ്ക്ക് കൈമാറുകയോ പ്രദർശനത്തിന് വയ്ക്കുകയോ ആണ് പതിവ്. വിദേശനേതാക്കളിൽ നിന്ന് 480 ഡോളറിലേറെ വിലയുള്ള ഉപഹാരം ലഭിച്ചാൽ അക്കാര്യം പൊതുജനങ്ങളെ അറിയിക്കണമെന്നാണ് യുഎസ് നിയമം.
14,063 ഡോളർ വിലവരുന്ന പതക്കമാണ് യുക്രെയിൻ അംബാസഡർ ജിൽ ബൈഡന് സമ്മാനിച്ചത്. ഈജിപ്ത് പ്രസിഡന്റും പ്രഥമ വനിതയും സമ്മാനിച്ച 4,510 ഡോളറിന്റെ ഫോട്ടോ ആൽബവും ജില്ലിന് ലഭിച്ച വിലപിടിപ്പുള്ള വസ്തുക്കളിൽ ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സൂക് യോൽ, യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി, മംഗോളിയൻ പ്രധാനമന്ത്രി ലവ്ഡസന്നം സ്രെയിൻ ഒയൂൻ എർഡിൻ തുടങ്ങിയവർ പ്രസിഡന്റ് ഡോ ബൈഡനും സമ്മാനങ്ങൾ നൽകിയിരുന്നു. 7,100 ഡോളർ മൂല്യമുള്ള ഫോട്ടോ ആൽബമാണ് യോൽ, ബൈഡന് സമ്മാനിച്ചത്. സെലൻസ്കി 2,400 ഡോളർ വിലയുള്ള കൊളാഷും, എർഡിൻ 3,495 ഡോളർ വിലയുള്ള മംഗോളിയൻ സൈനികരുടെ പ്രതിമയും സമ്മാനിച്ചു.