
കാണാതായ പ്രശസ്ത മോഡൽ ദിവ്യ പഹൂജ കൊല്ലപ്പെട്ടെന്ന് പൊലീസ്. സുഹൃത്ത് അഭിജിത്ത് സിംഗ് ഗുരുഗ്രാമിലെ ഹോട്ടലിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. കൊലപാതക ശേഷം മൃതദേഹം സഹായികളോടൊപ്പം മുറിയിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോകുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. എന്നാൽ മൃതദേഹവും പ്രതികളേയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.(Model Divya Pahuja murdered in Gurugram)
സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. ജനുവരി 22നാണ് ദിവ്യ പഹൂജ ഡൽഹിയിലെ വ്യവസായിലും ഗുരുഗ്രാമിലെ ഹോട്ടൽ ഉടമയുമായ അഭിജിത് സിങിനും മറ്റ് രണ്ട് പേര്‍ക്കൊപ്പം ഹോട്ടലിലെത്തി മുറിയെടുത്തത്. 111ാം നമ്പര്‍ മുറിയിലേക്ക് പോയപ്പോഴും അഭിജിത് ഒപ്പമുണ്ടായിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ ദിവ്യ പഹൂജയുടെ മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ നിലത്തിട്ട് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അഭിജിത് സിങ് ആണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഹോട്ടലില്‍ നിന്ന് മാറ്റാന്‍ കൂടെയുണ്ടായിരുന്നവര്‍ക്ക് പത്ത് ലക്ഷം രൂപയും അഭിജിത് നല്‍കിയിരുന്നു.
Read Also :
ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ദിവ്യ പഹൂജയുടെ മൃതദേഹം എവിടെയെന്നോ പ്രതികൾ എവിടെയെന്നോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഗുണ്ടാസംഘം സന്ദീപ് ഗഡോളിയുടെ വിവാദ വ്യാജ ഏറ്റുമുട്ടൽ കേസിലെ പ്രതിയായിരുന്നു മോഡലായ ദിവ്യ പഹൂജ. ഏഴ് വർഷം ജയിലിൽ കഴിഞ്ഞശേഷം 2023 ജൂണിൽ ജാമ്യം ലഭിച്ച പഹുജ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഈ കേസുമായി ദിവ്യയുടെ കൊലപാതകത്തിന് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്.
Story Highlights: Model Divya Pahuja murdered in Gurugram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]