തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ‘കനിവ് 108’ ആംബുലൻസ് പദ്ധതിയിലേക്ക് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ തസ്തികയിൽ നഴ്സുമാരെ നിയമിക്കുന്നു. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് ബിരുദമാണ് അടിസ്ഥാന യോഗ്യത.
അപേക്ഷകർക്ക് കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 27,800 രൂപ (സിടിസി) ശമ്പളം ലഭിക്കും.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. മുൻപരിചയം നിർബന്ധമില്ലാത്തതിനാൽ പുതിയതായി പഠനം പൂർത്തിയാക്കിയവർക്കും, കരിയറിൽ ഇടവേള സംഭവിച്ചവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 42 വയസ്സാണ്. ഒഴിവുകളുള്ള സ്ഥലങ്ങൾ: തിരുവനന്തപുരം: പാലോട്, വിതുര, ആര്യനാട്.
എറണാകുളം: പിറവം, കോതമംഗലം, വൈപ്പിൻ, ഫോർട്ട് കൊച്ചി. തൃശൂർ: പഴഞ്ഞി, കുന്നംകുളം, വടക്കേകാട്, വരവൂർ, എരുമപ്പെട്ടി, തോളൂർ.
പാലക്കാട്: ഷൊർണൂർ, ഒറ്റപ്പാലം, പഴമ്പാലക്കോട്, നെല്ലിയാമ്പതി, കോട്ടത്തറ, അലനല്ലൂർ. മലപ്പുറം: മങ്കട, താനൂർ, വഴിക്കടവ്.
കോഴിക്കോട്: ചാലിയം, രാമനാട്ടുകര, വടകര, കോഴിക്കോട് സിറ്റി. വയനാട്: പനമരം.
കണ്ണൂർ: പാനൂർ, കണ്ണൂർ ടൗൺ. കാസറഗോഡ്: ഓടയഞ്ചാൽ, പനത്തടി, കാസറഗോഡ് ടൗൺ, കാഞ്ഞങ്ങാട്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 7594050320 എന്ന നമ്പറിൽ ബന്ധപ്പെടുക.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

