
കല്‍പ്പറ്റ: കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷപ്പെടാൻപുഴയിൽ ചാടിയ വനം വാച്ചറെ കാണാതായി. ഗുണ്ടറ വനത്തിലെ വാച്ചർ ബേഗൂർ സ്വദേശി ശശാങ്കൻ (20) നെയാണ് കാണാതായത്. ഞായറാഴ്ച സന്ധ്യയോടെ കൊളവള്ളി അതിർത്തിയിലാണ് സംഭവം.
കൂടെയുണ്ടായിരുന്ന വാച്ചർ രാജു (45) വിനെ പുഴയിൽ മീൻ പിടിക്കുകയായിരുന്ന കൊളവള്ളി കോളനിയിലെ യുവാക്കൾ രക്ഷപ്പെടുത്തി. അവശ്യസാധനങ്ങൾ വാങ്ങാൻ ഇവർ കൊളവള്ളിയിലേക്ക് വരികയായിരുന്നു. പാഞ്ഞടുത്ത കാട്ടാനയുടെ മുന്നിൽ നിന്നും രക്ഷപ്പെടാൻ ഇവർ വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നു. ഇന്ന് സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും ശശാങ്കനെ കണ്ടെത്താനായില്ല.
മലപ്പുറം തലപ്പാറയിൽ കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]