
അപ്രതീക്ഷിതമായി പണം ആവശ്യം വരുമ്പോൾ ഏറ്റവും സുരക്ഷിത വായ്പയാണ് സ്വർണ വായ്പകൾ. ഈട് നൽകുന്നതിനാൽ തന്നെ മറ്റു വായ്പകൾക്ക് ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ പലിശ നിരക്കാണ് ഇതിന് ബാങ്കുകൾ ഈടാക്കുന്നത്. ലോൺ തുക നിശ്ചയിക്കുന്നതിനായി സ്വർണ്ണത്തിന്റെ മൂല്യം പരിശോധിക്കും. അതിന് ശേഷം ലോൺ തുക കൈമാറും.
പല ബാങ്കുകളും പ്രതിമാസ പലിശ, കാലാവധിയുടെ അവസാനത്തിൽ പ്രധാന തിരിച്ചടവ് തുടങ്ങിയ ലളിതമായ തിരിച്ചടവ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. 6 മുതൽ 12 മാസം വരെയുള്ള കാലയളവിൽ സ്വർണ്ണ വായ്പകൾ ലഭ്യമാണ്. സ്വർണ്ണ വായ്പയുടെ പലിശ നിരക്കുകൾ ബാങ്കിനെയും മറ്റ് ഘടകങ്ങളെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന മികച്ച പത്ത് ബാങ്കുകൾ ഇതാ.
ബാങ്ക് | ഗോൾഡ് ലോൺ പലിശ നിരക്ക് | പ്രോസസ്സിംഗ് ഫീസ് |
കൊട്ടക് മഹീന്ദ്ര ബാങ്ക് | 8.00% മുതൽ 24.00% വരെ | 2% + ജിഎസ്ടി |
എച്ച്ഡിഎഫ്സി ബാങ്ക് | 8.50% മുതൽ 17.30% വരെ | 1% |
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ | 8.45% മുതൽ 8.55% വരെ | 0.50% |
യൂക്കോ ബാങ്ക് | 8.50% | 250 മുതൽ 5000 വരെ |
ഇന്ത്യൻ ബാങ്ക് | 8.65% മുതൽ 9.00% വരെ | 0.56% |
യൂണിയൻ ബാങ്ക് | 8.65% മുതൽ 9.90% വരെ | |
എസ്ബിഐ | 8.70% | 0.50% + ജിഎസ്ടി |
ബന്ധൻ ബാങ്ക് | 8.75% മുതൽ 19.25% വരെ | 1% + ജിഎസ്ടി |
പഞ്ചാബ് & സിന്ദ് ബാങ്ക് | 8.85% | 500 മുതൽ 10000 വരെ |
ഫെഡറൽ ബാങ്ക് | 8.99% |
Last Updated Nov 2, 2023, 5:07 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]