
ആംഗ്സൈറ്റി അഥവാ ഉത്കണ്ഠയും സ്ട്രെസുമെല്ലാം ഇന്ന് നേരിടുന്നവരേറെയാണ്. മത്സരാധിഷ്ടിതമായൊരു ലോകത്ത് ഇതൊന്നും മാറ്റിനിര്‍ത്താൻ നമുക്കാകില്ല. എന്നാൽ ചില പരിശീലനങ്ങളിലൂടെ ആംഗ്സൈറ്റിയും സ്ട്രെസുമെല്ലാം നമുക്ക് ഫലപ്രദമായി കുറയ്ക്കാനാകും. അതിന് സഹായിക്കുന്ന ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
പതിവായി ഡീപ് ബ്രീത്തിംഗ് എക്സര്‍സൈസ് നേരിടുന്നവരെ സംബന്ധിച്ച് ആംഗ്സൈറ്റിയും സ്ട്രെസും ഒരു പരിധി വരെ നേരിടാം
മൈൻഡ്ഫുള്നെസ് അഥവാ ചെയ്യുന്ന കാര്യങ്ങള്‍ എന്തായാലും അതിലേക്ക് മനസ് അര്‍പ്പിച്ച് സന്തോഷപൂര്‍വം ചെയ്യുന്ന- അതിനുള്ള പരിശീലനം
പതിവായ വ്യായാമം നമുക്ക് സന്തോഷവും ആശ്വാസവും നല്കുന്ന ഹോര്‍മോണുകളുടെ ഉത്പാദനം കൂട്ടുന്നു
ചില സുഗന്ധദ്രവ്യങ്ങള്‍ മാനസികനില മെച്ചപ്പെടുത്താറുണ്ട്. ലാവെൻഡര്‍, ചമോമില്‍, യൂക്കാലിപ്ടസ്., എസൻഷ്യല്‍ ഓയിലുകള്‍, സുഗന്ധമുള്ള കാൻഡില്‍ എല്ലാം ഉപയോഗിക്കാം
കഴിയുന്നതും കഫീൻ- മധുരം എന്നിവ കുറച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ആംഗ്സൈറ്റി- സ്ട്രെസ് എന്നിവ കുറയ്ക്കും
സാമൂഹിക ജീവിതം, സൗഹൃദങ്ങള്‍, ആരോഗ്യകരമായ ബന്ധങ്ങള്‍ എല്ലാം ആംഗ്സൈറ്റിയും സ്ട്രെസുമകറ്റാൻ സഹായിക്കും
നിത്യവും ചെയ്യേണ്ട കാര്യങ്ങള്‍, സമയം എല്ലാം ക്രമീകരിച്ച് ചെയ്യാൻ ശ്രമിക്കുക. ഇതും ആംഗ്സൈറ്റിയും സ്ട്രെസും കുറയ്ക്കും
വാര്‍ത്തകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ അമിതമായി എടുക്കുന്നതും ആംഗ്സൈറ്റി- സ്ട്രെസ് എന്നിവയ്ക്ക് കാരണമാകാം. അതിനാല്‍ ആവശ്യമുള്ള വിവരങ്ങള്‍ മാത്രമെടുക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]