കഴിഞ്ഞ കുറച്ചുദിവസങ്ങളായി അമൃത സുരേഷ് – ബാല വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും തനിക്ക് നേരെ ചില്ലു കുപ്പിയെറിഞ്ഞെന്നുമൊക്കെ മകൾ വെളിപ്പെടുത്തിയതോടെയാണ് വിഷയം ചർച്ചയായത്.
പിന്നാലെ ഇനി അപ്പ വരില്ലെന്നും പറഞ്ഞുകൊണ്ട് ബാല രംഗത്തെത്തി. വികാരഭരിതമായ ബാലയുടെ വീഡിയോ വളരെപ്പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലുമായി. പിന്നാലെ അമൃതയ്ക്കും മകൾക്കുമെതിരെ സൈബർ ആക്രമണവും ഉണ്ടായി. ഇതോടെ ബാലയ്ക്കൊപ്പമുള്ള ജീവിതത്തിൽ താൻ അനുഭവിച്ച കാര്യങ്ങൾ അമൃത പങ്കുവച്ചിരുന്നു.
ബാലയുടെ മുൻ ഡ്രൈവർ അടക്കം നിരവധി പേർ അമൃതയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃതയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ്. അമൃത കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഗോപി സുന്ദർ കമന്റ് ചെയ്തിരിക്കുന്നത്. ‘നിങ്ങൾ ഏറ്റവും മികച്ചതും ശക്തവുമാണ്. മുന്നോട്ട് പോകൂ, ഒരു അമ്മയുടെ ശക്തി’- എന്നാണ് ഗോപി സുന്ദറിന്റെ കമന്റ്. നിരവധി പേരാണ് കമന്റ് ലൈക്ക് ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോടതിയെയും നിയമത്തെയും ബഹുമാനിച്ചു കൊണ്ടാണ് താൻ പതിനാല് കൊല്ലം മിണ്ടാതിരുന്നതെന്നും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു അമൃത സുരേഷിന്റെ കുറിപ്പ്. തന്റെയും തന്റെ മകളുടെയും തന്റെ കുടുംബത്തിന്റെയും നിവർത്തികേടിനെ ചൂഷണം ചെയ്തു, മർമ്മത്തിൽ കുത്തുന്ന പ്രസ്താവനകളെ കണ്ണും പൂട്ടി വിശ്വസിച്ചു സത്യത്തിലേക്കുള്ള പാതയെ വഴി തെറ്റിച്ചു വിടാതിരിക്കണമെന്നും അവർ അഭ്യർത്ഥിച്ചിരുന്നു.