
കോഴിക്കോട്: നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തതെന്നും എത്ര അപമാനിതനായാലും ആരോടും ശത്രുതയില്ലെന്നും ഷിരൂരില്‍ മണ്ണിടിച്ചിലിൽ മരിച്ച അര്‍ജുന്റെ ലോറി ഉടമകളിലൊരാളായ മനാഫ് പറഞ്ഞു. കോഴിക്കോട് മുക്കം സ്കൂളിലെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മനാഫ്. അര്‍ജുന്റെ കുടുംബം ഇന്നലെ മനാഫിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
അര്‍ജുന്റെ കുടുംബത്തിന്റെ പ്രതികരണത്തിൽ തന്റെ കുടുംബവുമായി ആലോചിച്ച് കൂടുതൽ പ്രതികരിക്കുമെന്ന് മനാഫ് പറഞ്ഞു. അര്‍ജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സെന്റ് ഓഫ് നടത്തിയിട്ടില്ല. അത്രയും ദിവസം കൂടെ ഉണ്ടായിരുന്ന ആളുകള്‍ക്ക് ഭക്ഷണം വാങ്ങി കൊടുത്ത് യാത്ര ആക്കുകയാണ് ചെയ്തത്.
അതാണ് സെന്റ് ഓഫ് എന്ന രീതിയിൽ വ്യാഖ്യാനിച്ചത്. തെറ്റിദ്ധാരണ ഉണ്ടായതിൽ മാപ്പ് ചോദിക്കുകയാണ്. അര്‍ജുന്റെ കുടുംബത്തെ ഇതിന്റെ പേരിൽ ആരും വേട്ടയാടരുത്. സമൂഹ മാധ്യമത്തിലും മോശമായി സംസാരിക്കരുത്. തനിക്ക് ചേരി തിരിഞ്ഞ് നില്ക്കാൻ താല്‍പ്പര്യമില്ലെന്നും മനാഫ് പറഞ്ഞു.
മനാഫിനും മൽപേക്കും പിന്നാലെ പ്രതികരിച്ച് ആക്ഷൻ കമ്മിറ്റിയും; എല്ലാം കുടുംബത്തെ അറിയിച്ചാണ് ചെയ്തതെന്ന് നൗഷാദ്
‘താൻ ചെയ്തത് ദൈവത്തിനറിയാം, കണ്ട് നിന്നവർക്കുമറിയാം’; ഇനി ഒരു തരത്തിലും വിവാദത്തിനില്ലെന്ന് ഈശ്വർ മാൽപെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]