
ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ആയിരുന്നു ലാൽ ബഹദൂർ ശാസ്ത്രി. അദ്ദേഹത്തിന്റെ ജനനവും ഒക്ടോബർ രണ്ടിനായിരുന്നു. രണ്ടര വർഷക്കാലമാണ് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നത്. ‘ജയ് ജവാൻ ജയ് കിസാൻ’ എന്ന മുദ്രാവാക്യം രാജ്യത്തിന് സമ്മാനിച്ചതും അദ്ദേഹം തന്നെ. ഇപ്പോൾ, അദ്ദേഹം ബാങ്കിൽ നിന്നും ലോണെടുത്ത് വാങ്ങിയ ഒരു ഫിയറ്റ് കാറിന്റെ ചിത്രമാണ് വൈറലാവുന്നത്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നാണ് അദ്ദേഹം കാർ വാങ്ങുന്നതിന് വേണ്ടി 5000 രൂപ ലോൺ എടുത്തത്. ആ തുകയെല്ലാം തിരിച്ചടക്കുകയും ചെയ്തു. അദ്ദേഹം അന്ന് ലോൺ എടുത്ത് വാങ്ങിയ ഫിയറ്റ് കാറിന്റെ ചിത്രം പങ്ക് വച്ചിരിക്കുന്നത് ‘X’ (ട്വിറ്റർ) -ൽ indianhistorypics എന്ന അക്കൗണ്ടിൽ നിന്നുമാണ്. പുതിയ ഒരു കാറിന് അന്ന് 12,000 രൂപയാണ് വില വന്നിരുന്നത്. 7000 രൂപ ബാങ്കിൽ ഉണ്ടായിരുന്നു. ബാക്കി 5000 രൂപയാണ് അദ്ദേഹം ലോൺ എടുത്തത്.
ലോണിനായി ബാങ്കിൽ അപേക്ഷിച്ചപ്പോൾ അദ്ദേഹത്തിന് ആ ദിവസം തന്നെ തുക ലഭിക്കുകയും ചെയ്തു. അന്ന് തന്നെ ലോൺ കിട്ടിയപ്പോൾ അദ്ദേഹം ഓഫീസറെ വിളിച്ച് ലോണിന് അപേക്ഷിക്കുന്ന മറ്റുള്ളവർക്കും അന്ന് തന്നെ ലോൺ കൊടുക്കാറുണ്ടോ എന്ന് അന്വേഷിച്ചിരുന്നതായി അദ്ദേഹത്തിന്റെ മകൻ പിന്നീട് പറഞ്ഞിരുന്നു.
അദ്ദേഹത്തിന് കാർ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കുടുംബമാണ് അദ്ദേഹത്തോട് ഒരു കാർ വാങ്ങാൻ പറയുന്നത്. അങ്ങനെ മുൻ പ്രധാനമന്ത്രി തന്റെ സെക്രട്ടറിയോട് ഒരു ഫിയറ്റ് കാറിന് എത്ര രൂപ വരും എന്ന് അന്വേഷിക്കാൻ പറയുകയായിരുന്നു. കാർ വാങ്ങി അധികം വൈകാതെ അദ്ദേഹം അന്തരിച്ചു. പിന്നീട് കുടുംബ പെൻഷനിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യയാണ് ലോൺ അടച്ചു തീർത്തത്.
Last Updated Oct 2, 2023, 7:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]