
നിപയിൽ കൂടുതൽ ആശ്വാസം. സമ്പർക്ക പട്ടികയിൽ നിന്നു 223 പേരെ ഒഴിവാക്കി.
ഇനി സമ്പർക്ക പട്ടികയിൽ ശേഷിക്കുന്നത് 44 പേർ മാത്രമാണ്. നിപ ബാധിച്ചു ചികിത്സയിലായിരുന്ന നാല് പേരുടേയും ഫലം നേരത്തെ നെഗറ്റീവായിരുന്നു.
ഈ മാസം അഞ്ചോടെ എല്ലാവരുടെയും ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയാകുമെന്നു നേരത്തെ ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 26 വരെ തുടരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പുനെ എന്‍ഐവി സംഘം ഒക്ടോബര്‍ ആറ് വരെ ജില്ലയില്‍ തുടരും. ട്രൂ നാറ്റ് പരിശോധനാ സംവിധാനം കൂടി നടപ്പിലാക്കും.
ഐസൊലേഷനില്‍ കഴിയുന്നവര്‍ എന്തെങ്കിലും ലക്ഷണം കാണിക്കുകയാണെങ്കില്‍ പരിശോധന തുടരുമെന്നും മന്ത്രി പറഞ്ഞിരുന്നു. Story Highlights: Nipah: 223 people were removed from the contact list
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]