

കോട്ടയം കാരാപ്പുഴ ക്ഷേത്രത്തിൽ മോഷണം; തമിഴ്നാട് സ്വദേശി അറസ്റ്റിൽ; പ്രതി പിടിയിലായത് വീണ്ടുമൊരു മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ
കോട്ടയം: കാരാപ്പുഴ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ.
സ്ഥിരമായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ നടത്തുന്ന തമിഴ്നാട് സ്വദേശി പളനിസ്വാമിയാണ് പിടിയിലായത്.
കോട്ടയം വെസ്റ്റ് പോലീസിന്റെ ആസൂത്രിതമായ നീക്കത്തിനൊടുവിലാണ് വീണ്ടുമൊരു മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ ഇയാളെ പിടികൂടാൻ കഴിഞ്ഞത്. കാരാപ്പുഴ മാളികപ്പീടിക ചെറുകരക്കാവ് ശിവപാർവ്വതി ക്ഷേത്രത്തിൽ കഴിഞ്ഞ 25ന് രാത്രിയിലാണ് മോഷണം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് ഭണ്ഡാരങ്ങളിലെ പണമായിരുന്നു ഇയാൾ കവർന്നത്. കവർച്ചയ്ക്ക് ശേഷം ഭണ്ഡാരവുമായി രക്ഷപെടുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ വീടിന്റെ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ചിരുന്നു.
ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് വ്യക്തമായ ധാരണ പോലീസിന് കിട്ടിയെങ്കിലും ഇയാൾ ജില്ല വിട്ടിരുന്നു. എന്നാൽ അന്വേഷണം തുടരുന്നതിനിടെ വീണ്ടും കോട്ടയത്ത് എത്തിയപ്പോളാണ് പളനിസ്വാമിയെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]