ആലപ്പുഴയിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തന ശൈലിയിലും രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി. സുധാകരൻ രംഗത്ത്.
മുൻ ധനമന്ത്രി തൊമസ് ഐസക് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൊമസ് ഐസക് നടത്തുന്ന പരാമർശങ്ങൾക്ക് മറുപടി നൽകാൻ തനിക്ക് ബാധ്യതയില്ലെന്ന് വ്യക്തമാക്കിയ ജി.
സുധാകരൻ, യാഥാർത്ഥ്യം തുറന്നുപറയുന്നവരെ അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്നും കൂട്ടിച്ചേർത്തു. പാർട്ടിയിൽ കടുത്ത നേതൃദാരിദ്ര്യമാണ് നിലനിൽക്കുന്നതെന്നും തെറ്റുകൾ തിരുത്താനുള്ള ആഗ്രഹം നേതൃത്വത്തിനില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
നിലവിൽ ആലപ്പുഴയിലെ പാർട്ടിയെ നയിക്കുന്നത് സജി ചെറിയാൻ ആണെന്നും, ഈ സാഹചര്യത്തിൽ പാർട്ടി എങ്ങനെ മെച്ചപ്പെടാനാണെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് പാർട്ടിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.
രമേശ് ചെന്നിത്തല പ്രസംഗിക്കുമ്പോൾ മയക്കുമരുന്ന് കച്ചവടത്തിന് ഒത്താശ ചെയ്യുന്നയാൾ വേദിയിലുണ്ടായിരുന്നുവെന്നും, ഇത് കേരളത്തിലെ കോൺഗ്രസിന്റെ ദയനീയ അവസ്ഥയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടെ സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രബാബുവിന്റെ കാര്യങ്ങളും ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

