കീവ്∙ മുൻ നിരയിലെ ചില മേഖലകളിൽ റഷ്യ പുതിയ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുകയാണെന്നും യുക്രെയ്നിനെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ തുടരുന്നുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ്
‘‘ചില മേഖലകളിൽ റഷ്യ പുതിയ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്നുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. സമാധാനത്തിലേക്കുള്ള നടപടികൾക്കായി അദ്ദേഹം വിസമ്മതിക്കുകയാണ്’’, സെലെൻസ്കി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലാണ് വ്ലാഡിമിർ പുട്ടിനെ പരാമർശിച്ചുകൊണ്ട് സംസാരിച്ചത്.
യുക്രയ്നിനെ ലക്ഷ്യമിട്ട് റഷ്യ ആക്രമണങ്ങൾ നടത്തുന്നുണ്ടെന്നും, അതിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റരാത്രികൊണ്ട് റഷ്യൻ സൈന്യം 150 ഡ്രോണുകളാണ് യുക്രെയ്നിനു നേരെ തൊടുത്തുവിട്ടത്. രാവിലെ മാത്രം 50 ഡ്രോണുകളും, വൈകുന്നേരം ഡസൻ കണക്കിനു ഡ്രോണുകളും യുക്രെയ്നിനെ ലക്ഷ്യം വച്ചു.
പുതിയ ഡ്രോൺ ആക്രമണങ്ങൾ ചൈനയിൽ നിന്നുള്ള റഷ്യൻ പ്രസ്താവനകൾക്ക് അനുബന്ധമായി ഉണ്ടായതാണെന്ന്, വ്ലാഡിമിർ പുട്ടിന്റെ ചൈന സന്ദർശനത്തെ പരാമർശിച്ചു കൊണ്ട് സെലെൻസ്കി പറഞ്ഞു. യുദ്ധത്തിൽ താൻ കുറ്റക്കാരനല്ല എന്ന തരത്തിലുള്ള കഥകളാണ് പുട്ടിൻ ചൈനയിൽ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും സെലെന്‍സ്കി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]