
എഡ്ജ്ബാസ്റ്റണ്: ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പില്‍ പാകിസ്ഥാൻ ചാമ്പ്യൻസിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് കിരീടം നേടിയതിന് പിന്നാലെ ലൈവ് ചര്‍ച്ചക്കിടെ അവതാരകയെ പ്രപ്പോസ് ചെയ്ത് ടൂര്‍ണമെന്റ് ഉടമ ഹര്‍ഷിത് ടോമര്‍. ഇന്നലെ നടന്ന ലോക ലെജന്‍ഡ്സ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ പാകിസ്ഥാനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് കിരീടം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ചാമ്പ്യൻസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ 60 പന്തില്‍ 120 റണ്‍സുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സിന്റെയും 28 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന ജെ പി ഡുമിനിയുടെയും ബാറ്റിംഗ് മികവില്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് 16.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. 18 റണ്‍സെടുത്ത ഹാഷിം അംലയുടെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്ക ചാമ്പ്യൻസിന് നഷ്ടമായത്.
WCL owner proposing Anchor on live after SA became champions 😭pic.twitter.com/o8fnjBGpb8 — Div🦁 (@div_yumm) August 2, 2025 മത്സരത്തിലെ സമ്മാനദാനച്ചടങ്ങിനുശേഷമാണ് അവതാരകയായ കരിഷ്മ കൊടാക് ടൂര്‍ണമെന്റ് ഉടമയായ ഹര്‍ഷിത് ടോമറിനോട് ഈ വിജയം എങ്ങനെയാണ് ആഘോഷിക്കാന്‍ പോകുന്നതെന്ന് ചോദിച്ചത്. എന്നാല്‍ ഹര്‍ഷിതിന്റെ മറുപടി അവകരാകയെ ഞെട്ടിച്ചു.
ഈ തിരക്കുകള്‍ കഴിഞ്ഞാല്‍ ഞാന്‍ നിങ്ങളെ പ്രപ്പോസ് ചെയ്യുമെന്ന് പറഞ്ഞ് ഹര്‍ഷിത് മൈക്ക് കൈമാറി നടന്നുപോയി. ഹര്‍ഷിതിന്റെ മറുപടി കേട്ട് അവതാരക ഓ മൈ ഗോഡ് എന്ന് വിളിച്ച് ആദ്യമൊന്ന് അമ്പരന്നെങ്കിലും മനസ്സാനിധ്യം വീണ്ടെടുത്ത് അവതരണം തുടര്‍ന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]