
ചണ്ഡിഗഡ്∙ അബദ്ധത്തിൽ രാജ്യാന്തര അതിർത്തി കടന്ന കർഷകനായ യുവാവിന് ഒരു മാസം തടവു ശിക്ഷ വിധിച്ച്
. കൃഷി ആവശ്യത്തിനായി സിറോ ലൈനിലെത്തിയപ്പോഴാണ് 23 കാരനായ അമൃത്പാൽ സിങ്ങ് പാക്കിസ്ഥാൻ അതിർത്തിയ്ക്കപ്പുറമെത്തിയത്.
പിന്നാലെ പാക്ക് പൊലീസ് അമൃത്പാലിനെ കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ ഫിറോസ്പൂർ സ്വദേശിയാണ്.
ജൂൺ 21നാണ് ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിൽ സുരക്ഷാസേനയുടെ മേൽനോട്ടത്തിലുള്ള സ്ഥലത്തുള്ള തന്റെ കൃഷിയിടത്തിലേക്ക് അമൃത്പാൽ പോയത്.
വൈകുന്നേരം 5 മണിയോടെയാണ് അതിർത്തി ഔട്ട്പോസ്റ്റിലെ ഗേറ്റ് അടയ്ക്കുക. എന്നാൽ ആ സമയമായിട്ടും യുവാവ് തിരികെയെത്തിയില്ല.
വിവാഹിതനായ അമൃത്പാലിന് ഇന്ത്യൻ ഭാഗത്ത് അതിർത്തി വേലിക്കപ്പുറം 8.5 ഏക്കർ കൃഷിഭൂമിയുണ്ട്.
പിന്നീട് നടത്തിയ തിരച്ചിലിൽ പാക്കിസ്ഥാൻ ഭാഗത്ത് മനുഷ്യകാൽപ്പാടുകൾ കണ്ടതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ കണ്ടെത്തി. ജൂൺ 27നാണ് അമൃത്പാൽ പാക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ബിഎസ്എഫ് സ്ഥിരീകരിച്ചത്.
തന്റെ മകനെതിരെ പാക്കിസ്ഥാനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒരു മാസത്തെ തടവു ശിക്ഷ നൽകിയെന്നും അമൃത്പാലിന്റെ പിതാവ് ജുഗ്രാജ് സിങ്ങ് പറഞ്ഞു.
50,000 രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും വീഴ്ച വരുത്തിയാൽ 15 ദിവസം കൂടി തടവ് അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മകനെ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് കേന്ദ്രത്തോടും പഞ്ചാബ് സർക്കാരിനോടും അദ്ദേഹം ആവശ്യപ്പെട്ടു.
വേനൽക്കാലത്ത് രാവിലെ 8 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ കർശനമായ ബിഎസ്എഫ് നിരീക്ഷണത്തിൽ മുള്ളുവേലി കൊണ്ടുള്ള ഫെൻസിങ്ങിനും രാജ്യാന്തര അതിർത്തിക്കും ഇടയിലുള്ള ഭൂമിയിലേക്ക് കർഷകർക്ക് പ്രവേശിക്കാൻ അനുവാദമുണ്ട്.
ഫാസിൽക്ക, ഫിറോസ്പൂർ, ഗുരുദാസ്പൂർ, പത്താൻകോട്ട്, അമൃത്സർ, തരൺ തരൺ എന്നിവയുൾപ്പെടെ നിരവധി അതിർത്തി ജില്ലകളിൽ നിന്നുള്ള കർഷകർക്ക് ‘സീറോ ലൈൻ’ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് കൃഷിഭൂമിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]