
ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യർത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് ഒരാൾ അറസ്റ്റിൽ. കായംകുളം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസില്‍ കായംകുളം പെരിങ്ങാല ധ്വനി വീട്ടിൽ അരുൺ (40) ആണ് പിടിയിലായത്. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക് വഴിയാണ് ഇയാൾ പ്രചാരണം നടത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങൾ നിരീക്ഷിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങളിൽ സൈബർ പൊലീസിന്റെ പട്രോളിംഗ് ശക്തമാക്കിയതായും, ഇത്തരത്തിൽ പോസ്റ്റുകൾ നിർമിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു. കായംകുളം ഡിവൈഎസ് പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി ഐ അരുൺ ഷാ, പൊലീസ് ഉദ്യോഗസ്ഥരായ ഫിറോസ്, അരുൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]