അറബിക്കടലിൽ പുതിയൊരു മത്സ്യയിനത്തെക്കൂടി തിരിച്ചറിഞ്ഞിരിക്കുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ ഭാഗങ്ങളിൽ സമുദ്രനിരപ്പിൽ നിന്ന് 350 മുതൽ 500 മീറ്റർ വരെ ആഴമുള്ള പ്രദേശങ്ങളിൽ നിന്നാണ് ഈ ആഴക്കടൽ മത്സ്യത്തെ കണ്ടെത്തിയത്.
കൊല്ലം ശക്തികുളങ്ങര ഹാർബറിൽ എത്തിയ ആഴക്കടൽ ട്രോളിംഗ് ബോട്ടുകളിൽ നിന്നാണ് ഗവേഷണത്തിനായി ആവശ്യമായ ആറ് മത്സ്യങ്ങൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. ‘ഇന്ത്യൻ ഡോറി’ എന്ന് പൊതുവായി അറിയപ്പെടുന്ന ഈ മത്സ്യത്തിന് ‘സിറ്റോപ്സിസ് ഇന്‍ഡിക്ക’ എന്നാണ് ശാസ്ത്രീയമായി പേര് നൽകിയിരിക്കുന്നത്.
സിഎംഎഫ്ആർഐയിലെ ഡോ. ആർ.
രതീഷ് ആണ് ഈ കണ്ടെത്തലിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

