
ദില്ലി: ആമസോണിന്റെ ഈ വർഷത്തെ പ്രൈം ഡേ വില്പനമേള ജൂലൈ 20ന് തുടങ്ങും. അർധരാത്രി 12 മണിക്കാണ് പ്രൈം ഡേ സെയിൽ ആരംഭിക്കുക. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വില്പനമേള ആമസോൺ പ്രൈം ഉപഭോക്താക്കളെയാണ് ലക്ഷ്യം വെയ്ക്കുന്നത്. വിവിധ വിഭാഗങ്ങളിലായി വൻ വിലക്കിഴിവാണ് മേളയിൽ ഉണ്ടാകുക. ആകർഷകമായ ഓഫറുകളും ഇഎംഐ പ്ലാനുകളും ഇതൊടൊപ്പം ലഭ്യമാകും. ആമസോൺ എക്കോ ഉപകരണങ്ങളുൾപ്പെടെയാണ് വൻവിലക്കുറവിൽ വില്പനയ്ക്ക് ലഭ്യമാകുക. ജൂലൈ 20, 21 തീയതികളിലാണ് പ്രൈം ഡേ സെയിൽ നടക്കുക.
ഇന്ത്യൻ-വിദേശ ബ്രാൻഡുകളുൾപ്പെടെ ഇന്റൽ, സാംസങ്, വൺപ്ലസ്, ഐഖൂ, ഓണർ, സോണി, അസ്യൂസ് എന്നിങ്ങനെ 450ലേറെ ബ്രാൻഡുകളാണ് വില്പനയ്ക്കെത്തിയിരിക്കുന്നത്.
എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാർഡുകളിൽ നിന്നും ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകളിൽ നിന്നും 10 ശതമാനം വിലക്കിഴിവ് ഈ സെയിലിൽ ലഭിക്കും. കൂടാതെ ആമസോൺ ഐസിഐസിഐ ക്രെഡിറ്റ്കാർഡ് ഉപഭോക്താക്കൾക്ക് 2500 രൂപ വരെ വെൽക്കം റിവാർഡ് ആയും പ്രൈം ഉപഭോക്താക്കൾക്ക് 300 രൂപ കാഷ്ബാക്കായും 2200 രൂപ വരെയുള്ള റിവാർഡുകളുമായാണ് ലഭിക്കും. പ്രൈം അംഗങ്ങൾക്കും 30 ദിവസത്തെ സൗജന്യ ട്രയൽ സബ്സ്ക്രിപ്ഷൻ എടുത്തവർക്കും ഓഫറുകൾ ലഭിക്കും. ഏറെ ഉല്പനങ്ങള് വില്പന മേളയിലുണ്ടാവും.
ഒരു മാസം 299 രൂപയാണ് പ്രൈം അംഗത്വത്തിന്റെ വില. മൂന്ന് മാസത്തേക്ക് 599 രൂപയും ഒരു വർഷത്തേക്ക് 1499 രൂപയും ആണ് നിരക്ക്. ആമസോൺ പ്രൈം ഷോപ്പിങ് എഡിഷൻ പ്ലാനിന് 399 രൂപയാണ് വില. പ്രൈം അംഗങ്ങൾക്ക് അതിവേഗ ഡെലിവറിയ്ക്ക് പുറമേ ആമസോൺ പ്രൈം വീഡിയോ, മ്യൂസിക്, പ്രൈം റീഡിങ് എന്നിവയും ലഭിക്കും.
Last Updated Jul 3, 2024, 10:39 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]