രാജ്യത്തെ കോവിഡ് കേസുകൾ 4,000 പിന്നിട്ടു; കേരളത്തിൽ 24 മണിക്കൂറിനിടെ 1416 പുതിയ രോഗികൾ
ന്യൂഡൽഹി∙ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളിൽ ഗണ്യമായ വർധന സംഭവിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൊവാഴ്ചത്തെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 1,416 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെന്നും രാജ്യത്തെ ആകെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 4,000 പിന്നിട്ടെന്നും അധികൃതർ അറിയിച്ചു.
മഹാരാഷ്ട്ര- 494, ഗുജറാത്തി- 397 എന്നിങ്ങനെ പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ കാലയളവിൽ 512 പേർ രാജ്യത്ത് രോഗമുക്തി നേടിയെന്നും അധികൃതർ അറിയിച്ചു.
Also Read
തിങ്കളാഴ്ചയും ചൊവാഴ്ചയുമായി രാജ്യത്ത് 5 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളം, തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങളിൽ ഓരോ മരണവും മഹാരാഷ്ട്രയിൽ രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയ്ക്കു പുറമെ, ഡൽഹി, ബംഗാൾ, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും കോവിഡ് കേസുകളിൽ ഗണ്യമായ വർധനവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

